Maoist | കാട്ടാനയുടെ കുത്തേറ്റ മാവോയിസ്റ്റ് സുരേഷിനെ കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി
Feb 21, 2024, 10:28 IST
കണ്ണൂര്‍: (KVARTHA) മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സുരേഷിനെ വിദഗ്ദ്ധ ചികിത്സക്കായി ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കോഴിക്കോട് ഗവ.മെഡികല്‍ കോളജിലേക്ക് മാറ്റി. ഇയാളെ തിങ്കളാഴ്ച മാറ്റാന്‍ തീരുമാനിച്ചതായിരുന്നുവെങ്കിലും ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് കാരണം മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ എത്തിച്ച സുരേഷിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. പഴുപ്പ് ബാധിച്ച കാലില്‍ ഇതേവരെ ഓപറേഷന്‍ നടത്തിയിട്ടില്ല. ചെറിയതോതില്‍ ആന്തരിക രക്ത ശ്രാവവും ഉണ്ടെന്ന് മെഡികല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
ആറാം നിലയിലെ സര്‍ജറി ഐ സി യുവിലാണ് ഇപ്പോള്‍ സുരേഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമിതമായ സുരക്ഷ മറ്റ് രോഗികളെ ബാധിക്കുന്നതിനാല്‍ ഇയാളെ കോഴിക്കോടേക്ക് മാറ്റണമെന്ന് മെഡികല്‍ കോളജ് അധികൃതര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. കനത്ത പൊലീസ് സുരക്ഷയിലാണ് സുരേഷിനെ കോഴിക്കോട്ടേക്ക് മാറ്റിയത്.

Keywords: Maoist, who attacked by wild Elephant shifted to Kozhikode Medical College, Kannur, News, Maoist Suresh, Attacked, Injured, Medical College, Ambulance, Shifted, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.