ബസേലിയോസ് മാര്‍ ക്ലീമിസ് കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു

 


ബസേലിയോസ് മാര്‍ ക്ലീമിസ്  കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു
വത്തിക്കാന്‍ സിറ്റി: മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്  ബസേലിയോസ് മാര്‍ ക്ലീമിസ് കര്‍ദിനാളായി  ഉയര്‍ത്തപ്പെട്ടു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങിലാണ് മാര്‍ ക്ലീമിസ് കര്‍ദിനാളിന്‍റെ സ്ഥാനാരോഹണം നടന്നത്.  മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ കര്‍ദിനാളായ മാര്‍ ക്ലീമിസ്  കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളാണ്.കേരളത്തില്‍ നിന്നുള്ള അഞ്ചാമത്തെ കര്‍ദിനാളാണ് ബസേലിയോസ് മാര്‍ ക്ലിമീസ് ബാവ.

പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കിടെ മാര്‍പാപ്പ ബനഡിക്ട് പതിനാറാമനില്‍ നിന്ന് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ അടക്കം ആറ് നിയുക്ത കര്‍ദിനാളുമാര്‍ സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിച്ചു. വിരലില്‍ അണിയിക്കുന്ന മോതിരവും ശിരസില്‍ അണിയിക്കുന്ന മുടിത്തൊപ്പിയും ആണ് സ്ഥാന ചിഹ്നങ്ങള്‍.  സീറോ മലബാര്‍ സഭാ തലവന്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്നാലെ മലങ്കര സുറിയാനി  സഭയുടെ മാര്‍  ക്ലിമീസ് ബാവയും കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടതോടെ കേരളത്തിലെ കര്‍ദ്ദിനാളുമാരുടെ എണ്ണം രണ്ടായി.

ഞായറാഴ്ച്ച രാവിലെ ഒമ്പതിന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മാര്‍പാപ്പയോടൊത്ത് ദിവ്യബലി അര്‍പ്പിക്കും. വൈകിട്ട് മലങ്കര സഭാ ക്രമത്തിലുളള ദിവ്യബലിയും അനുമോദന സമ്മേളനവും നടക്കും. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യനും കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാലും അടക്കമുള്ള ഇന്ത്യന്‍ സംഘവും റോമില്‍ എത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ധാരാളം വിശിഷ്ട വ്യക്തികളും സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിച്ചു.

SUMMARY: Pope Benedict XVI names Major Archbishop Mar Baselios Cleemis, head of the Syro-Malankara Church, as Cardinal.

Keywords
: Pope Benedict XVI, Vatican, cardinals appointment, Major Archbishop Mar Baselios Cleemis, Syro-Malankara Church, Mar Cleemis , Vatican Second Council ,Rome ,Vatican, Patriarch , Lebanon-based Maronite, Catholic Church Bechara Boutros Al-Rahi,  Kerala , Metropolitan Archbishop of Thiruvalla ,Thomas Mar Coorilos
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia