Protest | സ്പീകറുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച് അക്രമാസക്തമായി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
Jul 25, 2023, 21:34 IST
കണ്ണൂര്‍: (www.kvartha.com) ഹൈന്ദവ ആരാധാന രീതികളെയും ദൈവങ്ങളെയും അവഹേളിച്ചുവെന്നാരോപിച്ച് സ്പീകര്‍ എഎന്‍ ശംസീറിന്റെ രാജി ആവശ്യപ്പെട്ട് തലശേരിയില്‍ യുവമോര്‍ച, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തലശേരി കാംപ് ഓഫീസിലേക്കായിരുന്നു മാര്‍ച്.
ബിജെപി മണ്ഡലം കമിറ്റി ഓഫിസായ വാടിക്കല്‍ രാമകൃഷ്ണന്‍ മന്ദിരത്തില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ മാര്‍ച് തുടങ്ങിയത് എന്നാല്‍ സ്റ്റേഡിയത്തിന് സമീപത്ത് ബാരികേഡുയര്‍ത്തിയ പൊലീസും, പ്രവര്‍ത്തകരും തമ്മില്‍ ബലപ്രയോഗമുണ്ടായി. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനെ തുടര്‍ന്ന് വനിതകള്‍ ഉള്‍പെടെയുള്ള പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ചാണ് വനിതാ പൊലീസ് മാറ്റിയത്. തുടര്‍ന്ന് മാര്‍ച് യുവമോര്‍ച സംസ്ഥാന ജെനറല്‍ സെക്രടറി കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. അരുണ്‍ കൈതപ്രം അധ്യക്ഷനായി. എം പി സുമേഷ്, എ കെ ലിജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: A N Shamseer, Speaker, BJP, Kerala News, Kannur News, Politics, Political News, March demanding resignation of Speaker turned violent.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.