Terminated | കൊച്ചി ലുലു മോളിലെ പാകിസ്താൻ പതാകയെ കുറിച്ചുള്ള വ്യാജപ്രചാരണത്തിൽ മാർകറ്റിംഗ് മാനജർക്ക് ജോലി നഷ്ടപ്പെട്ടു; വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കളോട് ആതിര നമ്പ്യാതിരി; വൈകാരിക പോസ്റ്റ്

 


കൊച്ചി: (KVARTHA) കൊച്ചിയിലെ ലുലു മോളിൽ ഇൻഡ്യൻ പതാകയേക്കാൾ ഉയരത്തിൽ പാകിസ്താൻ പതാക പ്രദർശിപ്പിച്ചെന്ന വ്യാജപ്രചാരണത്തെ തുടർന്ന് മാർകറ്റിങ് മാനജർക്ക് ജോലി നഷ്‌ടമായി. ആതിര നമ്പ്യാതിരി എന്ന യുവതിക്ക് നടപടി നേരിടേണ്ടി വന്നത്. തന്റെ ലിങ്ക്ഡ്ഇൻ പേജിലെ പോസ്റ്റിലൂടെ ആതിര തന്നെയാണ് ജോലി നഷ്‌ടമായ കാര്യം വെളിപ്പെടുത്തിയത്. 2014 മുതൽ ലുലു ഗ്രൂപിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.

Terminated | കൊച്ചി ലുലു മോളിലെ പാകിസ്താൻ പതാകയെ കുറിച്ചുള്ള വ്യാജപ്രചാരണത്തിൽ മാർകറ്റിംഗ് മാനജർക്ക് ജോലി നഷ്ടപ്പെട്ടു; വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കളോട് ആതിര നമ്പ്യാതിരി; വൈകാരിക പോസ്റ്റ്

ക്രികറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകകൾ ലുലു മോളിൽ അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളിൽ കാണുന്നത്. ഇൻഡ്യൻ പതാകയ്ക്ക് മുകളിൽ പാകിസ്താൻ പതാക സ്ഥാപിച്ചുവെന്ന തെറ്റായ ധാരണ നൽകുന്ന തരത്തിൽ അലങ്കാരത്തിന്റെ ചിത്രങ്ങളിലൊന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ലുലു മോളിനും മാനജ്‌മെന്റിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രചാരണം.

 

പിന്നീട്, എല്ലാ കൊടികളും ഒരേ വലുപ്പമുള്ളവയാണെന്ന് വ്യക്തമാക്കി കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ഏരിയൽ വ്യൂ അല്ലെങ്കിൽ മറ്റേതെങ്കിലും കോണിൽ നിന്ന് നോക്കുമ്പോൾ ഒരു രാജ്യത്തിന്റെ പതാക വലുതായി തോന്നാമെന്നും എന്നാൽ , താഴെ മുകളിൽ നിന്ന് നോക്കുമ്പോൾ എല്ലാ പതാകകളും ഒരേ വലിപ്പമുള്ളതാണെന്ന് വ്യക്തമാകുമെന്നും ലുലു അധികൃതരും വിശദീകരിച്ചു.

വ്യാജപ്രചാരണത്തിലൂടെ 10 വർഷത്തിലേറെയായി ലുലുവിന്റെ ബ്രാൻഡ് റെകഗ്നീഷൻ സംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്ന ആതിരയ്ക്ക് ജോലി നഷ്ടപ്പെടുകയായിരുന്നു. അടിസ്ഥാനരഹിതമായ അസത്യവും സോഷ്യൽ മീഡിയ സെൻസേഷനലിസവും കാരണം തനിക്ക് ജോലി നഷ്ടപ്പെട്ടതായി ആതിര നമ്പ്യാതിരി ലിങ്ക്ഡ്ഇനിൽ എഴുതി. ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ തന്റെ രാജ്യത്തോട് അഗാധമായ സ്നേഹം പുലർത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ ആതിര വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്നും വ്യക്തികളുടെ കരിയറും ജീവിതവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിട്ടുനിൽക്കാൻ എല്ലാവരോടും അഭ്യർഥിച്ചു.

Keywords: Lulu, Mall, Kochi, Controversy, Social Media, Job, Marketing, Manager, Fake, Fact Check, Marketing professional loses job in Lulu Mall flag controversy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia