ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചത് കൊണ്ടുമാത്രം ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈകോടതി; 'സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടാല്‍ മാത്രം കുറ്റം ബാധകം'

 


കൊച്ചി: (www.kvartha.com 06.04.2022) ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചത് കൊണ്ടുമാത്രം ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈകോടതി. പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കില്‍ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ച് ശാരീരിക ബന്ധത്തിന് മുതിരുകയോ സ്ത്രീയുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നും ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് എ മുഹമ്മദ് മുശ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. 

  
ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചത് കൊണ്ടുമാത്രം ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈകോടതി; 'സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടാല്‍ മാത്രം കുറ്റം ബാധകം'


വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധിയെ ചോദ്യം ചെയ്ത് യുവാവ് നല്‍കിയ അപീല്‍ പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ പ്രതിയായ വണ്ടിപ്പെരിയാര്‍ സ്വദേശിയാണ് കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു. 

ലൈംഗിക ബന്ധത്തിന് യുവതി അനുവാദം നല്‍കിയെന്നത് വ്യക്തമാണെന്ന് കോടതി പറഞ്ഞു. യുവാവ് അനുവാദം വാങ്ങിയത് വ്യാജ വാഗ്ദാനം നല്‍കിയോ വസ്തുതകള്‍ മറച്ചു വച്ചോ ആണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. 

ശാരീരിക ബന്ധത്തിനു മുമ്പ് പ്രതി കാര്യങ്ങള്‍ മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താല്‍ സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സാഹചര്യങ്ങള്‍ കൂടി വിലയിരുത്തി കേസില്‍ തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞു. പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പെടുകയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നു മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. 

'പ്രതിയും യുവതിയും 10 വര്‍ഷത്തിലേറെ പ്രണയത്തിലായിരുന്നു. ഇതിനിടെ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടു. യുവതിയെ വിവാഹം ചെയ്യാന്‍ പ്രതി ഉദ്ദേശിച്ചിരുന്നു. എന്നാല്‍ സ്ത്രീധനമില്ലാതെ വിവാഹം ചെയ്യാന്‍ പ്രതിയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. വീട്ടുകാരുടെ എതിര്‍പുമൂലം വാഗ്ദാനം പാലിക്കാനായില്ല. കേസില്‍ യുവാവ് വാഗ്ദാനം ലംഘിച്ചെന്നത് വ്യക്തമാണ്. എന്നാല്‍ വ്യാജ വാഗ്ദാനം നല്‍കിയെന്നു പറയാനാകില്ല. ലൈംഗിക ബന്ധത്തിനായി വസ്തുതകള്‍ മറച്ചു യുവതിയുടെ അനുവാദം വാങ്ങിയെന്നും പറയാനാകില്ല'. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി വ്യക്തമാക്കി.

Keywords:  News, Kerala, State, Kochi, High Court of Kerala, Court, Molestation, Case, Marriage, Top-Headlines, Marrying another woman after relationship y not amount to molestation, says High Court 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia