Martin George | യുവഡോക്ടറുടെ കൊലപാതകത്തില്‍ ആഭ്യന്തരവകുപ്പിനെ വെള്ളപൂശാനുള്ള ആരോഗ്യമന്ത്രിയുടെ ന്യായീകരണങ്ങള്‍ ക്രൂരമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്
May 11, 2023, 21:35 IST
കണ്ണൂര്‍: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ യുവഡോക്ടര്‍ വന്ദനാദാസ് പൊലീസ് കൊണ്ടുവന്ന ലഹരിക്കടിമപ്പെട്ട് അക്രമാസക്തനായ വ്യക്തിയുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെ വെള്ളപൂശാന്‍ നടത്തുന്ന ആരോഗ്യമന്ത്രിയുടെ ന്യായവാദങ്ങള്‍ ക്രൂരമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്.
കൊട്ടാരക്കരയില്‍ ഡ്യൂടിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ച പെണ്‍കുട്ടിക്ക് പരിചയക്കുറവാണെന്ന ന്യായമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇത്രയും ബാലിശമായി പ്രതികരിച്ചത്? സര്‍കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരും അക്രമികളെ നേരിടാന്‍ കളരിപ്പയറ്റ് പഠിക്കണമെന്നാണോ മന്ത്രി ഉദ്ദേശിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്.
മയക്കുമരുന്നിന്റെ വ്യാപനമാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് കാരണമെന്നതും വ്യക്തമാണ്. പിഴവുകള്‍ തിരുത്തുന്നതിനു പകരം അക്രമത്തിനിരയാകുന്നവരെ അധിക്ഷേപിക്കുന്ന തരത്തില്‍ ഉത്തരവാദപ്പെട്ട മന്ത്രി തന്നെ പ്രതികരിക്കുന്നത് പൊതുസമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ഉറച്ചു നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ അവരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ ആരോഗ്യവകുപ്പു മന്ത്രി തന്നെ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും ശക്തമായ നടപടികളുമാണ് വേണ്ടത്. അല്ലാതെ ആഭ്യന്തരവകുപ്പിനെ വെളുപ്പിച്ചെടുക്കാനുള്ള ക്വടേഷനുമായി മന്ത്രിമാരും സൈബര്‍ സഖാക്കളും രംഗത്തിറങ്ങുന്നത് അപഹാസ്യമെന്നേ പറയാനാവുകയുള്ളൂവെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് നിയുക്ത ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജെനറല്‍ സെക്രടറി സി ടി ഗിരിജ, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വസന്ത എന്നിവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രടറിമാരായ കെ റീഷ സ്വാഗതവും ഉഷ അരവിന്ദ് നന്ദിയും പറഞ്ഞു.
കൊട്ടാരക്കരയില്‍ ഡ്യൂടിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ച പെണ്‍കുട്ടിക്ക് പരിചയക്കുറവാണെന്ന ന്യായമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇത്രയും ബാലിശമായി പ്രതികരിച്ചത്? സര്‍കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരും അക്രമികളെ നേരിടാന്‍ കളരിപ്പയറ്റ് പഠിക്കണമെന്നാണോ മന്ത്രി ഉദ്ദേശിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്.
മയക്കുമരുന്നിന്റെ വ്യാപനമാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് കാരണമെന്നതും വ്യക്തമാണ്. പിഴവുകള്‍ തിരുത്തുന്നതിനു പകരം അക്രമത്തിനിരയാകുന്നവരെ അധിക്ഷേപിക്കുന്ന തരത്തില്‍ ഉത്തരവാദപ്പെട്ട മന്ത്രി തന്നെ പ്രതികരിക്കുന്നത് പൊതുസമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.
മഹിളാ കോണ്‍ഗ്രസ് നിയുക്ത ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജെനറല്‍ സെക്രടറി സി ടി ഗിരിജ, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വസന്ത എന്നിവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രടറിമാരായ കെ റീഷ സ്വാഗതവും ഉഷ അരവിന്ദ് നന്ദിയും പറഞ്ഞു.
Keywords: Martin George Against Veena George, Kannur, News, Politics, March, Protest, Criticized, Health Minister, Veena George, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.