Martin George | ഉമ്മന്‍ചാണ്ടി കണ്ണൂരിന്റെ വികസന നായകനെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളമെന്ന വടക്കേമലബാറിന്റെ എക്കാലത്തേയും വലിയ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കിയ വികസന നായകനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ നിരവധി വികസന പദ്ധതികളാണ് വടക്കേ മലബാറിനു ലഭിച്ചത്.

അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യവുമായി വികസന പദ്ധതികളില്‍ രാഷ്ട്രീയം കലര്‍ത്താതെ എല്ലാ മേഖലകളും ഒരു പോലെ പരിഗണിക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധ പുലര്‍ത്തി. ഉമ്മന്‍ചാണ്ടിയോട് രാഷ്ട്രീയമായ വിയോജിപ്പുള്ളവര്‍ പോലും ഏതൊരു ഘട്ടത്തിലും അദ്ദേഹത്തിന്റെ അനുഭാവപൂര്‍ണമായ സമീപനവും പരിഗണനയും അനുഭവിച്ചിട്ടുണ്ട്.

ആരോടും പരിഭവമില്ലാതെ എല്ലാവരേയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയെ പോലൊരു നേതാവിന് സമാനതകളിലെന്ന് മാര്‍ടിന്‍ ജോര്‍ജ് അനുസ്മരിച്ചു. 

Martin George | ഉമ്മന്‍ചാണ്ടി കണ്ണൂരിന്റെ വികസന നായകനെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം ചേലേരി, സി എം പി ജില്ലാ ജെനറല്‍ സെക്രടറി സുനില്‍ കുമാര്‍ പി, വി വി പുരുഷോത്തമന്‍, സുരേഷ് ബാബു എളയാവൂര്‍, അഡ്വ. റശീദ് കവ്വായി, എം പി വേലായുധന്‍, ടി ജയകൃഷ്ണന്‍, കെകെകെ സുരേഷ് കുമാര്‍, കായക്കല്‍ രാഹുല്‍, പ്രിനില്‍ മതുകോത്ത് തുടങ്ങിയ നേതാക്കള്‍ പുഷ്പാര്‍ചന നടത്തി.

Keywords: Adv. Martin George says Oommen Chandy is development hero of Kannur, Kannur, News, Adv. Martin George, Development hero, Oommen Chandy, Remembrance, DCC Office, Leaders, Pushparchana, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia