Fire | കലവൂരില്‍ പ്ലാസ്റ്റിക് കസേരയും മെത്തയും സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വന്‍തീപിടുത്തം; കെട്ടിടത്തിന്റെ മേല്‍കൂരയും ഭിത്തികളും തകര്‍ന്ന് വീണു

 


ആലപ്പുഴ: (www.kvartha.com) കലവൂരില്‍ വന്‍തീപിടുത്തം. പ്ലാസ്റ്റിക് കസേരയും മെത്തയും സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍കൂരയും ഭിത്തികളും തകര്‍ന്ന് വീണു. അഗ്‌നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ തീപിടുത്തമുണ്ടായ ഭാഗം കത്തിയമര്‍ന്നു.

രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. പ്ലാസ്റ്റിക് കസേരകളും റബറൈസ്ഡ് മെത്തകളും സൂക്ഷിച്ചിരുന്ന സ്ഥലമായതിനാലാണ് തീ ആളിപ്പടര്‍ന്നത്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപോര്‍ട്.

Fire | കലവൂരില്‍ പ്ലാസ്റ്റിക് കസേരയും മെത്തയും സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വന്‍തീപിടുത്തം; കെട്ടിടത്തിന്റെ മേല്‍കൂരയും ഭിത്തികളും തകര്‍ന്ന് വീണു

തീ ആളിപ്പടരാന്‍ തുടങ്ങി 25 മിനുടിന് ശേഷമാണ് അഗ്‌നിരക്ഷാസേന എത്തിച്ചേര്‍ന്നതെന്നും വലിയ അഗ്‌നിബാധയുണ്ടായിട്ടും തീയണക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

Keywords: Massive Fire at Kalavoor, Alappuzha, News, Fire, Natives, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia