കൊച്ചി അപ്പോളോ ടയേഴ്സില്‍ വന്‍ അഗ്നിബാധ: കോടികളുടെ നാശനഷ്ടം

 


കൊച്ചി അപ്പോളോ ടയേഴ്സില്‍ വന്‍ അഗ്നിബാധ: കോടികളുടെ നാശനഷ്ടം
കൊച്ചി: കൊച്ചി അപ്പോളോ ടയേഴ്സിലുണ്ടായ വന്‍ അഗ്നിബാധ. അഗ്നിബാധയില്‍ ആളപായമില്ല. കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടമാണ്‌ തീപിടുത്തത്തില്‍ ഉണ്ടായത്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ മടങ്ങിയതിനുശേഷം അഗ്നിബാധയുണ്ടായതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്.

റബ്ബര്‍ സംയോജിത പ്ലാന്റിലാണ്‌ തീപടര്‍ന്നുപിടിച്ചത്. രാത്രി 10.45ഓടെയാണ്‌ തീപിടുത്തമുണ്ടായത്. അഗ്നി നിയന്ത്രണവിധേയമായതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. അഗ്നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. 15 അഗ്നിശമന സേനാ യൂണിറ്റുകളുടെ ശ്രമഫലമായാണ്‌ അഗ്നി നിയന്ത്രണവിധേയമായത്.

Keywords: Kerala, Business, Massive fire, Apollo Tyres, Kochi, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia