Mathew Kuzhalnadan | 'ആരുടെയും മകളുടെയോ മകന്റെയോ പേരു പറഞ്ഞിട്ടില്ല'; ബിലിന്റെ ചര്‍ചയ്ക്കിടെ സ്പീകര്‍ റൂളിങ് നടത്തിയതില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന് എംഎല്‍എ; ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും ആരോപണം
Aug 10, 2023, 18:50 IST
തിരുവനന്തപുരം: (www.kvartha.com) ബിലിന്റെ ചര്‍ചയ്ക്കിടെ തന്റെ പ്രസ്താവനയ്ക്കെതിരെ സ്പീകര്‍ റൂളിങ് നടത്തിയതില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന് എംഎല്‍എ. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ ആരോപണമുന്നയിക്കുമെന്ന ആശങ്ക കാരണമാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയതെന്ന് കുഴല്നാടന് മാധ്യമങ്ങളോടു പറഞ്ഞു.
ആര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ആരുടെയും മകളുടെയോ മകന്റെയോ പേരു പറഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കേരളം കേട്ട വലിയ വാര്‍ത്തയില്‍ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ തന്നെ പ്രസംഗത്തെ സ്പീകര്‍ തടസ്സപ്പെടുത്തി. പ്രസംഗം നടത്താന്‍ സമ്മതിക്കാതെ ഭരണപക്ഷം ബഹളംവച്ചു. ആരെയും വ്യക്തിപരമായ അധിക്ഷേപിക്കാന്‍ ശ്രമിച്ചല്ല എന്നെ ജനം തിരഞ്ഞെടുത്തത്. സാമാന്യ ജനങ്ങളുടെ കാര്യങ്ങള്‍ സഭയില്‍ പറയാനാണ്. എന്നാല്‍ അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായതെന്നും കുഴല്നാടന് പറഞ്ഞു.
കുഴല്‍നാടന്റെ വാക്കുകള്‍:
ആര്‍ക്കെങ്കിലും അഴിമതി ആരോപണം ഉന്നയിക്കണമെങ്കില്‍ നേരത്തെ എഴുതി കൊടുക്കണം. ഞാന്‍ എഴുതി കൊടുത്തിരുന്നില്ല. ആര്‍ക്കുമെതിരെ വ്യക്തിപരമായി ഒന്നും ഉന്നയിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ഞാന്‍ ആരുടെയും പേരു പരാമര്‍ശിച്ചിട്ടില്ല. ആരുടെയെങ്കിലും മകളുടെ പേരോ പരാമര്‍ശിച്ചിട്ടില്ല. ഇപ്പോള്‍ വന്ന് വന്ന് നിയമസഭയിലോ സംസ്ഥാനത്തോ ഒരു എംഎല്‍എയ്ക്കു പോലും മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാന്‍ സാധിക്കാത്ത രീതിയില്‍ കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്- എന്നും മാത്യു കുഴല്നാടന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്കെതിരായുള്ള ആദായനികുതി തര്‍ക്ക പരിഹാരബോര്‍ഡിന്റെ വിധി നിയമസഭയില്‍ ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമത്തെയാണ് സ്പീകര്‍ തടഞ്ഞത്.
2023ലെ കേരള ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബിലിന്റെ ചര്‍ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിനെ സ്പീകര്‍ നിയന്ത്രിച്ചത്. പിസി വിഷ്ണുനാഥാണ് ബിലിന്റെ ചര്‍ചയില്‍ സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴല്നാടന് സംസാരിച്ചത്.
'കേരളത്തിലെ പ്രമുഖ മാധ്യമം ഞെട്ടിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു. വാര്‍ത്തയിലെ കാര്യങ്ങള്‍ കേരളത്തിന് അപമാനം. അതിന് ആധാരമായത് ..' എന്നു മാത്യു കുഴല്നാടന് പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്പീകറുടെ ഇടപെല്‍. 'ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ല. ബിലില്‍ ഒതുങ്ങിനിന്ന് സംസാരിക്കണം. എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ. പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുമല്ലോ. ചെയറിന് വിവേചന അധികാരമുണ്ട്' എന്ന് സ്പീകര്‍ പറഞ്ഞു.
മാത്യു കുഴല്നാടന് പറഞ്ഞത് സഭാരേഖയിലുണ്ടാകില്ലെന്നും സ്പീകര്‍ പറഞ്ഞു. മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യരുതെന്നും സ്പീകര്‍ നിര്‍ദേശിച്ചു. മാത്യു കുഴല്നാടന് പ്രസംഗിക്കാന്‍ മൈക് അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
Keywords: Mathew Kuzhalnadan MLA reacted to speaker's ruling during the discussion, Thiruvananthapuram, News, Politics, Mathew Kuzhalnadan MLA, Reaction, Speaker's Ruling, Chief Minister, Pinarayi Vijayan, Kerala.
ആര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ആരുടെയും മകളുടെയോ മകന്റെയോ പേരു പറഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കേരളം കേട്ട വലിയ വാര്‍ത്തയില്‍ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ തന്നെ പ്രസംഗത്തെ സ്പീകര്‍ തടസ്സപ്പെടുത്തി. പ്രസംഗം നടത്താന്‍ സമ്മതിക്കാതെ ഭരണപക്ഷം ബഹളംവച്ചു. ആരെയും വ്യക്തിപരമായ അധിക്ഷേപിക്കാന്‍ ശ്രമിച്ചല്ല എന്നെ ജനം തിരഞ്ഞെടുത്തത്. സാമാന്യ ജനങ്ങളുടെ കാര്യങ്ങള്‍ സഭയില്‍ പറയാനാണ്. എന്നാല്‍ അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായതെന്നും കുഴല്നാടന് പറഞ്ഞു.
കുഴല്‍നാടന്റെ വാക്കുകള്‍:
ആര്‍ക്കെങ്കിലും അഴിമതി ആരോപണം ഉന്നയിക്കണമെങ്കില്‍ നേരത്തെ എഴുതി കൊടുക്കണം. ഞാന്‍ എഴുതി കൊടുത്തിരുന്നില്ല. ആര്‍ക്കുമെതിരെ വ്യക്തിപരമായി ഒന്നും ഉന്നയിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ഞാന്‍ ആരുടെയും പേരു പരാമര്‍ശിച്ചിട്ടില്ല. ആരുടെയെങ്കിലും മകളുടെ പേരോ പരാമര്‍ശിച്ചിട്ടില്ല. ഇപ്പോള്‍ വന്ന് വന്ന് നിയമസഭയിലോ സംസ്ഥാനത്തോ ഒരു എംഎല്‍എയ്ക്കു പോലും മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാന്‍ സാധിക്കാത്ത രീതിയില്‍ കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്- എന്നും മാത്യു കുഴല്നാടന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്കെതിരായുള്ള ആദായനികുതി തര്‍ക്ക പരിഹാരബോര്‍ഡിന്റെ വിധി നിയമസഭയില്‍ ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമത്തെയാണ് സ്പീകര്‍ തടഞ്ഞത്.
2023ലെ കേരള ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബിലിന്റെ ചര്‍ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിനെ സ്പീകര്‍ നിയന്ത്രിച്ചത്. പിസി വിഷ്ണുനാഥാണ് ബിലിന്റെ ചര്‍ചയില്‍ സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴല്നാടന് സംസാരിച്ചത്.
മാത്യു കുഴല്നാടന് പറഞ്ഞത് സഭാരേഖയിലുണ്ടാകില്ലെന്നും സ്പീകര്‍ പറഞ്ഞു. മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യരുതെന്നും സ്പീകര്‍ നിര്‍ദേശിച്ചു. മാത്യു കുഴല്നാടന് പ്രസംഗിക്കാന്‍ മൈക് അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
Keywords: Mathew Kuzhalnadan MLA reacted to speaker's ruling during the discussion, Thiruvananthapuram, News, Politics, Mathew Kuzhalnadan MLA, Reaction, Speaker's Ruling, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.