Mathew Kuzhalnadan | 'പൊതുസമൂഹത്തിനു മുന്നിലുള്ളത് ഒറ്റ കംപനിയില്‍ നിന്നുള്ള ഒരു കണക്കു മാത്രം; ഇതിലും എത്രയോ വലിയ തുകകളാണ് കൈപ്പറ്റിയിട്ടുള്ളത്; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മാത്യു കുഴല്‍നാടന്‍ എം എല്‍ എ
Aug 22, 2023, 15:59 IST
തൊടുപുഴ: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വാര്‍ത്താസമ്മേളനത്തിലൂടെയാണ് കുഴല്‍ നാടന്‍ ആരോപണം ഉന്നയിച്ചത്.
സിപിഎം സംസ്ഥാന സെക്രടേറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്‍ രണ്ടു ദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക്, തന്റെ കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ കാണുമെന്നു വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.
ഇപ്പോള്‍ ചര്‍ച നടക്കുന്ന 1.72 കോടി രൂപയേക്കാള്‍ വലിയ തുകകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ ഇതിനകം കൈപ്പറ്റിയെന്ന് എം എല്‍ എ ആരോപിച്ചു. ഒറ്റ കംപനിയില്‍ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്‍, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
വീണയുടെയും കംപനിയുടെയും അകൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വീണയുടെ ജി എസ് ടി അകൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്നും കുഴല്‍നാടന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അകൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം ചോദിച്ചു.
കടലാസ് കംപനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ സോഫ് റ്റ് വെയര്‍ മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍, കരിമണല്‍ കംപനിക്ക് എന്തിനാണ് സ്‌കൂളുകള്‍ക്കുള്ള സോഫ് റ്റ് വെയര്‍ എന്നും അദ്ദേഹം ചോദിച്ചു.
വീണ ഏതൊക്കെ കംപനികളില്‍നിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങള്‍ക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കംപനിയും ജി എസ് ടി അകൗണ്ടുകള്‍ ക്ലോസ് ചെയ്തത് എന്നും കുഴല്‍നാടന്‍ ചോദിച്ചു.
തന്റെ ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്നു പറയണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമിന് പറയാനാകുമോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. താനുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സിപിഎം മറുപടി നല്‍കുന്നില്ലെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
വീണയുടെ ജി എസ് ടി അകൗണ്ടിലേക്കു മാത്രം കരിമണല്‍ കംപനിയില്‍നിന്ന് കോടികള്‍ വന്നതായി മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വീണയുടെ അകൗണ്ട് വിവരങ്ങളും ഐ ജി എസ് ടി വിശദാംശങ്ങളും പരിശോധിച്ചാല്‍ സത്യമറിയാം. കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന ആരോപണം കുഴല്‍നാടന്‍ ആവര്‍ത്തിച്ചു.
അന്നു തുടങ്ങിയ പോരാട്ടമാണ് തന്റേത്. ഏതു കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപോര്‍ടെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
നികുതി അടച്ചിട്ടുണ്ടോ എന്നതല്ല പ്രധാനം. കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 50 ലക്ഷം രൂപയുടെ നികുതി ഒരു നക്കാപ്പിച്ച ആയിരിക്കാം. പക്ഷേ, അതല്ല ഇവിടെ വിഷയം. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ളകള്‍ അറിഞ്ഞാല്‍ കേരളം ഞെട്ടും. ഈ കൊള്ള ചര്‍ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നത്. 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിച്ച കംപനിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത്രയും വലിയ തുക നഷ്ടത്തില്‍ അവസാനിച്ച കംപനിക്ക് എങ്ങനെയാണ് പണം ബാക്കിവരുന്നത് എന്നും കുഴല്‍നാടന്‍ ചോദിച്ചു.
കഴിഞ്ഞദിവസം സി എം ആര്‍ എലില്‍നിന്നു കൈപ്പറ്റിയ തുകയ്ക്കു മുഖ്യമന്ത്രിയുടെ മകള്‍ വീണ ഐ ജി എസ് ടി അടച്ചുവെന്നു തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന എകെ ബാലന്റെ ചോദ്യം കടന്ന കൈ ആണെന്ന് മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് കുഴല്‍നാടന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, വീണ ഐ ജി എസ് ടി അടച്ചെന്നു തെളിയിച്ചാല്‍ മാപ്പു പറയുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.
Keywords: Mathew Kuzhalnadan MLA's Press Meet against Veena Vijayan, Thodupuzha, News, Politics, Mathew Kuzhalnadan MLA, Press Meet, Allegation, LDF, GST, Kerala News.
സിപിഎം സംസ്ഥാന സെക്രടേറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്‍ രണ്ടു ദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക്, തന്റെ കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ കാണുമെന്നു വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.
ഇപ്പോള്‍ ചര്‍ച നടക്കുന്ന 1.72 കോടി രൂപയേക്കാള്‍ വലിയ തുകകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ ഇതിനകം കൈപ്പറ്റിയെന്ന് എം എല്‍ എ ആരോപിച്ചു. ഒറ്റ കംപനിയില്‍ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്‍, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
വീണയുടെയും കംപനിയുടെയും അകൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വീണയുടെ ജി എസ് ടി അകൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്നും കുഴല്‍നാടന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അകൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം ചോദിച്ചു.
കടലാസ് കംപനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ സോഫ് റ്റ് വെയര്‍ മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍, കരിമണല്‍ കംപനിക്ക് എന്തിനാണ് സ്‌കൂളുകള്‍ക്കുള്ള സോഫ് റ്റ് വെയര്‍ എന്നും അദ്ദേഹം ചോദിച്ചു.
വീണ ഏതൊക്കെ കംപനികളില്‍നിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങള്‍ക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കംപനിയും ജി എസ് ടി അകൗണ്ടുകള്‍ ക്ലോസ് ചെയ്തത് എന്നും കുഴല്‍നാടന്‍ ചോദിച്ചു.
തന്റെ ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്നു പറയണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമിന് പറയാനാകുമോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. താനുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സിപിഎം മറുപടി നല്‍കുന്നില്ലെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
വീണയുടെ ജി എസ് ടി അകൗണ്ടിലേക്കു മാത്രം കരിമണല്‍ കംപനിയില്‍നിന്ന് കോടികള്‍ വന്നതായി മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വീണയുടെ അകൗണ്ട് വിവരങ്ങളും ഐ ജി എസ് ടി വിശദാംശങ്ങളും പരിശോധിച്ചാല്‍ സത്യമറിയാം. കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന ആരോപണം കുഴല്‍നാടന്‍ ആവര്‍ത്തിച്ചു.
അന്നു തുടങ്ങിയ പോരാട്ടമാണ് തന്റേത്. ഏതു കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപോര്‍ടെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
നികുതി അടച്ചിട്ടുണ്ടോ എന്നതല്ല പ്രധാനം. കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 50 ലക്ഷം രൂപയുടെ നികുതി ഒരു നക്കാപ്പിച്ച ആയിരിക്കാം. പക്ഷേ, അതല്ല ഇവിടെ വിഷയം. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ളകള്‍ അറിഞ്ഞാല്‍ കേരളം ഞെട്ടും. ഈ കൊള്ള ചര്‍ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നത്. 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിച്ച കംപനിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത്രയും വലിയ തുക നഷ്ടത്തില്‍ അവസാനിച്ച കംപനിക്ക് എങ്ങനെയാണ് പണം ബാക്കിവരുന്നത് എന്നും കുഴല്‍നാടന്‍ ചോദിച്ചു.
Keywords: Mathew Kuzhalnadan MLA's Press Meet against Veena Vijayan, Thodupuzha, News, Politics, Mathew Kuzhalnadan MLA, Press Meet, Allegation, LDF, GST, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.