Daily Hunt | പുത്തന്‍ വായനാനുഭവം പകരാന്‍ ഡെയിലി ഹണ്ടില്‍ പുതിയൊരു അതിഥി കൂടി; വാര്‍ത്തകളും പക്തികളും വേഗത്തില്‍ വിരല്‍ത്തുമ്പിലെത്തും
Jan 29, 2023, 11:35 IST
കൊച്ചി: (www.kvartha.com) മലയാളത്തിലെ പ്രമുഖ മാധ്യമമായ മാതൃഭൂമി ഇനി ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ അഗ്രഗേറ്റര്‍ ആപ്ലിക്കേഷനായ ഡെയിലി ഹണ്ടിലും. മാതൃഭൂമിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് വിരല്‍ത്തുമ്പിലൂടെ ലഭ്യമായിത്തുടങ്ങി. ഇത് സംബന്ധിച്ച കരാറില്‍ മാതൃഭൂമിയും ഡെയിലി ഹണ്ടും നേരത്തെ ഒപ്പുവച്ചിരുന്നു. മാതൃഭൂമിയുടെ വൈവിധ്യമാര്‍ന്ന വാര്‍ത്തകളും പംക്തികളും ലേഖനങ്ങളും ഡെയ്ലിഹണ്ടിന്റെ കോടിക്കണക്കിന് വായനക്കാര്‍ക്ക് വായിക്കാം.
രാജ്യത്താകമാനം 14 ഭാഷകളിലായി 18 കോടിയിലധികം പേര്‍ ഡെയിലി ഹണ്ട് ഉപയോഗിക്കുന്നുണ്ട്. പുതിയ വാര്‍ത്തകളും വിവരങ്ങളും അറിയിപ്പുകളും മറ്റും ആധികാരികമായി അറിയുന്നതിനായുള്ള ജനപ്രിയ ആപ്പാണ് ഡെയിലി ഹണ്ട്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഡെയ്ലി ഹണ്ടിലുണ്ട്. നിലവില്‍ കെവാര്‍ത്ത അടക്കം 800 ലധികം പബ്ലിഷേര്‍സ് ആണ് ഡെയ്ലി ഹണ്ടിലുള്ളത്.
കഴിഞ്ഞ 100 വര്‍ഷങ്ങളായി മലയാളിയുടെ പ്രിയപ്പെട്ട വാര്‍ത്താമാധ്യമമാണ് മാതൃഭൂമി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്ന മാതൃഭൂമി ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അതിന്റെ പാരമ്പര്യവുമായി മികച്ച വായനാനുഭവമാണ് മാതൃഭൂമി നല്‍കുന്നത്.
നാടിന്റെ സ്പന്ദനങ്ങള്‍ തൊട്ട് അന്തര്‍ദേശീയ വാര്‍ത്തകളും കായിക വിശേഷങ്ങളും വിനോദ വിവരങ്ങളും തൊഴില്‍-വിദ്യാഭ്യാസ അറിയിപ്പുകളുമെല്ലാം മാതൃഭൂമിയുടെ ഡെയിലി ഹണ്ട് പേജിലൂടെ വായനക്കാര്‍ക്ക് ലഭ്യമാണ്. ഒരിടവേളയ്ക്ക് ശേഷമാണ് ഡെയ്ലി ഹണ്ടിലേക്ക് മാതൃഭൂമി തിരിച്ചെത്തുന്നത്. നേരത്തെ 2009 ഏപ്രില്‍ ഒന്ന് മുതല്‍ 2020 മാര്‍ച്ച് 31 വരെ ഡെയ്ലിഹണ്ടില്‍ മാതൃഭൂമി ലഭ്യമായിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ലഭിക്കുന്നതിന് ഡെയിലി ഹണ്ടിന്റെ അപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖപത്രമായി വിഭാവനം ചെയ്യപ്പെട്ട മാതൃഭൂമി തങ്ങളുടെ വാര്‍ത്താ പങ്കാളിയാകുന്നത് ആവേശകരമായ കാര്യമാണെന്ന് എറ്റേണോ ഇന്‍ഫോടെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ രാവണന്‍ പറഞ്ഞു. 'ഈ പങ്കാളിത്തം, ഡെയ്ലിഹണ്ടിനെ സംബന്ധിച്ചെടുത്തോളം വളരെയേറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മലയാളി വായനക്കാര്‍ക്ക്, വാര്‍ത്തകള്‍ മികച്ച രീതിയിലെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മാതൃഭൂമിയുമായുള്ള സഹകരണംവഴി രാഷ്ട്രീയം, ബിസിനസ്, കായികം, വിനോദം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധതരം ഉള്ളടക്കങ്ങള്‍ വായനക്കാര്‍ക്ക് ലഭിക്കും', രാവണന്‍ കൂട്ടിച്ചേര്‍ത്തു.
വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിനിടയില്‍ ഡെയ്ലിഹണ്ടുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂര എംഎസ് പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള മലയാളി വായനക്കാരിലേക്ക് പ്രാദേശിക വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഡെയ്ലിഹണ്ട് പുലര്‍ത്തുന്ന പ്രതിബദ്ധത പ്രചോദനാത്മകമാണെന്നും ഈ പങ്കാളിത്തം വഴി കൂടുതല്‍ വായനക്കാരിലേക്കെത്താനും അവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
- PR Dailyhunt
< !- START disable copy paste -->

Keywords: Dailyhunt Malayalam News, daily hunt malayalam news, Mathrubhumi malayalam news, Malayalam news live, Google Malayalam news, Gulf Malayalam news, Malayalam news app, Latest News, Agneepath Malayalam news, Malayalam news articles, Kerala, Kochi, Top-Headlines, Malayalam news breaking, Mathrubhumi, Media, News Paper, Daily Hunt, Mathrubhumi is now in Daily Hunt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.