Accident | കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്‌സ്പ്രസ് ട്രാക് മാറിക്കയറി; മറ്റ് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ ഒഴിവായത് വന്‍ദുരന്തം

 


കാസര്‍കോട്: (KVARTHA) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്‌സ്പ്രസ് ട്രാക് മാറിക്കയറി. ഈ ട്രാകില്‍ മറ്റ് ട്രെയിനുകള്‍ ഒന്നുമില്ലാത്തതിനാല്‍ ഒഴിവായത് വന്‍ദുരന്തം. വ്യാഴാഴ്ച വൈകിട്ട് 6.35 നായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ആണ് ബൈ ട്രാക് കയറിയത്.

സിഗ്‌നല്‍ നല്‍കിയതിലെ പിഴവാണ് ട്രെയിന്‍ ട്രാക് മാറി കയറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ സിഗ്‌നല്‍ മാറിയതിനാല്‍ മധ്യഭാഗത്തുള്ള ട്രാകിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാകില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നു.

Accident | കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്‌സ്പ്രസ് ട്രാക് മാറിക്കയറി; മറ്റ് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ ഒഴിവായത് വന്‍ദുരന്തം

Keywords:  Maveli Express changed track at Kanhangad railway station, Kasaragod, News, Accident, Mangalore, Signal, Maveli Express, Changed Track, Passengers, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia