കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും കേരളത്തിന്റെ ബിഗ് സല്യൂട്ട്; മെയ് ദിനാശംസകളുമായി മുഖ്യമന്ത്രി
May 1, 2020, 11:37 IST
തിരുവനന്തപുരം: (www.kvartha.com 01.05.2020) മെയ് ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ എല്ലാ തൊഴിലാളികളും വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്. അവര്‍ക്കെല്ലാം കേരളത്തിന്റെ ബിഗ് സല്യൂട്ട്. കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണ്.
നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊര്‍ജമാകട്ടെയെന്നും മെയ് ദിനത്തില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓര്‍മ്മയില്‍ ലോകം ഇന്ന് മെയ്ദിനം ആചരിക്കുകയാണ്. മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഇത്തവണത്തെ മെയ്ദിനം. തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവര്‍ തങ്ങളുടേതായ രീതിയില്‍ ഈ കോവിഡ് 19 നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നു. അവര്‍ക്കെല്ലാം കേരളത്തിന്റെ ബിഗ് സല്യൂട്ട്.
ഈ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വര്‍ഗം തന്നെയാണ്. അവരെ ചേര്‍ത്തു പിടിക്കാനാണ് ശ്രമിച്ചത്. ലോക് ഡൗണ്‍ കാലം വരുമാന നഷ്ടത്തിന്റെ കാലമായപ്പോള്‍ അവര്‍ക്ക് താങ്ങായി നില്‍ക്കാനുള്ള പദ്ധതികളാണ് നാം കേരളത്തില്‍ നടപ്പാക്കിയത്. നമ്മുടെ സാമൂഹിക ഒരുമയില്‍ നമുക്ക് ആ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായി. നമ്മുടെ അതിഥി തൊഴിലാളികളേയും വിഷമതകളില്ലാതെ ചേര്‍ത്തു പിടിച്ചു.
കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണിത്. നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊര്‍ജ്ജമാകട്ടെ.
Keywords: Thiruvananthapuram, News, Kerala, Chief Minister, Pinarayi vijayan, Facebook, Post, May day, Wishes, Covid 19, May day; CM Pinarayi Vijayan's facebook post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.