തിരുവനന്തപുരം: വിളപ്പില്‍ ശാല മാലിന്യപ്രശ്നത്തില്‍ തിരുവനന്തപുരം മേയര്‍ അഹങ്കാരിയെപ്പോലെ പെരുമാറുകയാനെന്ന് ശശി തരൂര്‍ എം.പി. നെയ്യറ്റിന്‍ കര തിരഞ്ഞെടുപ്പ് വിധിയില്‍ നിന്നും മേയര്‍ ഒന്നും പഠിക്കുന്നില്ല. മേയര്‍ രാജിവയ്ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
അതേസമയം വിളപ്പില്‍ ശാല മാലിന്യപ്രശ്നത്തില്‍ സര്‍ക്കാരിനും നഗരസഭയ്ക്കും ഒരുപോലെ വിഴ്ച്ച പറ്റിയെന്ന് കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞു. വിളപ്പില്‍ശാലയില്‍ മാത്രമെ മാലിന്യം നിക്ഷേപിക്കൂ എന്ന വാശി നഗരസഭ വെടിയണം. പ്രശ്‌നത്തില്‍ നഗരസഭയും സര്‍ക്കാരും കൂട്ടായ ചര്‍ച്ച നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു. വിളപ്പില്‍ ശാല്‍ മാലിന്യപ്രശ്നത്തില്‍ നഗരസഭാ കവാടം ഉപരോധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തെതുടര്‍ന്ന് സംഘര്‍ഷമുണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
Keywords: Thiruvananthapuram, Shashi Taroor, Kerala, Mayor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.