സണ്ണി ലിയോണ്‍ പങ്കെടുത്ത പരിപാടിയിലെ ആള്‍ക്കൂട്ടം പിണറായിയുടെ യാത്രയിലുള്ളവരാണെന്ന് പ്രചരണം;സത്യാവസ്ഥ വെളിപ്പെടുത്തി രാജേഷിന്റെ പോസ്റ്റ്

 


പാലക്കാട്: (www.kvartha.com 22.08.2017) വ്യാജപ്രചരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കയാണ്. ട്രോളര്‍മാരുടെ കളിയാക്കല്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ മറ്റൊരു വിഭാഗം രാഷ്ട്രീയക്കാരെ വ്യാജപ്രചരണത്തിലൂടെയാണ് കളിയാക്കുന്നത്.

എന്നാല്‍ ഈ കളി തന്നോട് വേണ്ടെന്നാണ് പാലക്കാട് എംപി എംബി രാജേഷ് പറയുന്നത്. തന്റെ പേരില്‍ ഫേസ്ബുക്ക് പേജിന്റെ ഫേക്ക് ഇമേജ് ഉണ്ടാക്കി വ്യാജ പ്രചരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയിരിക്കയാണ് രാജേഷ്. എംബി രാജേഷ് എന്ന പേരില്‍ ഫേസ്ബുക്ക് പേജിന്റെ ഫേക്ക് ഇമേജ് ഉണ്ടാക്കി അതിനോടൊപ്പം കൊച്ചിയില്‍ സണ്ണി ലിയോണ്‍ പങ്കെടുത്ത പരിപാടിയുടെ ഫോട്ടോ ചേര്‍ത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നു എന്നാണ് ആക്ഷേപം.

 സണ്ണി ലിയോണ്‍ പങ്കെടുത്ത പരിപാടിയിലെ ആള്‍ക്കൂട്ടം പിണറായിയുടെ യാത്രയിലുള്ളവരാണെന്ന് പ്രചരണം;സത്യാവസ്ഥ വെളിപ്പെടുത്തി രാജേഷിന്റെ പോസ്റ്റ്

''ആര്‍എസ്എസ് ഫാസിസത്തിനെതിരെ കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ നയിക്കുന്ന പ്രതിഷേധ യാത്രയുടെ ഭോപ്പാലില്‍ നിന്നുള്ള ദൃശ്യം'' എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. മണി രാജന്‍ വാര്യത്ത് എന്ന വ്യക്തി ഇത് ഭാരതീയം എന്ന സംഘപരിവാര്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കൊച്ചിയില്‍ സണ്ണി ലിയോണിന്റെ പരിപാടിയുടെ ഫോട്ടോ എടുത്ത് പോസ്റ്റിട്ട ഈ എംപിയെ എന്തു വിളിക്കണം എന്നുപറഞ്ഞു കൊണ്ടാണ് മണി രാജന്‍ എംബി രാജേഷിന്റെ പേരില്‍ തയ്യാറാക്കിയ ഫേക്ക് പേജ് ഇമേജ് ഷെയര്‍ ചെയ്തത്.

എന്നാല്‍ ഇതിന് ചുട്ടമറുപടി നല്‍കിയാണ് രാജേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്. സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ് എന്നാണ് എംബി രാജേഷ് എംപി പറഞ്ഞത്. എന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍ എന്നും എംബി രാജേഷ് പറയുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.



 Also Read:
വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചികിത്സ വൈകിയതുമൂലമെന്ന് ആരോപണം; ആശുപത്രിക്കെതിരെ പ്രതിഷേധം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  MB Rajesjhs comment about fake facebook account, palakkad, News, Facebook, Politics, Criticism, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia