എം.സി. മായിന്‍ഹാജി കെ.എസ്.ഐ.ഇ. ബോര്‍ഡ് ചെയര്‍മാന്‍

 


എം.സി. മായിന്‍ഹാജി കെ.എസ്.ഐ.ഇ. ബോര്‍ഡ് ചെയര്‍മാന്‍
M.C Mahin Haji
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ് ട്രിയല്‍ എന്റര്‍പ്രൈസസ് ചെയര്‍മാനായി എം.സി. മായിന്‍ഹാജിയെ നിയമിച്ചു. കോഴിക്കോട് ജില്ലയിലെ നല്ലളം സ്വദേശിയായ എം.സി. മായിന്‍ഹാജി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. മുസ്ലിംലീഗ് പ്രാദേശിക നേതാവായിരുന്ന നല്ലളം മുണ്ടോളി കുഞ്ഞാലിയുടെയും ഫറോക് പൊയില്‍ത്തൊടി പാത്തൈ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ ഉമ്മയ്യ. ദുബായില്‍ ബിസിനസ്സുകാരനായ മുണ്ടോളി കുഞ്ഞാലി മകനും സൗദിയില്‍ ബിസിനസുകാരനായ രാമനാട്ടുകര മുസ്തഫ മൊയ്തീന്റെ ഭാര്യ ഫാത്തി റിസ്‌വാന മകളുമാണ്. നന്നേ ചെറുപ്പം മുതല്‍ മുസ്ലിംലീഗിന്റെ യുവജന വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായി പൊതുരംഗത്തിറങ്ങിയ മായിന്‍ഹാജി മുസ്ലിംലീഗ് ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ബേപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ട്രഷറര്‍, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ബോര്‍ഡ് ഡയറക്ടര്‍, കോഴിക്കോട് വികസന അതോറിറ്റി ചെയര്‍മാന്‍, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍, ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് മെമ്പര്‍, കേരള സര്‍ക്കിള്‍ ടെലികോം അഡൈ്വസറി, ജില്ലാ ടെലികോം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, പാലക്കാട് ഡിവിഷണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി, സതേണ്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ സാന്നിധ്യമായ മായിന്‍ഹാജി സമസ്ത കേരള ഇസ്ലാമിക വിദ്യാഭ്യാസ ബോര്‍ഡ് ഭരണ സമിതി അംഗം, പെരിന്തല്‍മണ്ണ എം.ഇ.എ. കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. ക്രഷര്‍, കോറി വ്യവസായം, പ്ലൈവുഡ് വ്യവസായം തുടങ്ങിയ മേഖലകളിലൂടെ വ്യവസായ രംഗത്തും സജീവമാണ്. കേരളാ സ്റ്റേറ്റ് ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.

Keywords: Kerala, Thiruvananthapuram, M.C Mahin Haji, appointed, Chairman, Kerala State Industrial Enterprises, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia