മാധവിക്കുട്ടി 70കളില്‍ തന്നെ ഇസ്ലാമില്‍ ആകൃഷ്ടയായെന്ന് മകന്‍ എം.ഡി.നാലപ്പാട്

 


കൊച്ചി: മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മകന്‍ എം.ഡി.നാലപ്പാട് വ്യക്തമാക്കി. മെയ് 13ലെ മംഗളം വാരികയില്‍ ഇന്ദുമേനോന്‍ എഴുതിയ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇന്റര്‍നെറ്റ്‌ ചാനലില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

1970 മുതല്‍ തന്നെ ഖുര്‍ആന്‍ വായിക്കുകയും ഇസ്ലാമിനോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്ത അമ്മ 80കളില്‍ തന്നെ ഇസ്ലാം മതം സ്വീകരിച്ചിരുന്നതായും നാലപ്പാട് പറഞ്ഞു. ഇസ്ലാം മതം സ്വീകരിച്ച കാര്യം താന്‍ പരസ്യമായി പ്രഖ്യാപിക്കട്ടെ എന്ന് അമ്മ മക്കളോടും അച്ഛനോടും ചോദിക്കുകയുംആര്‍ക്കും എതിര്‍പില്ലാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ അതിന് സമ്മതം നല്‍കുകയും ചെയ്തിരുന്നതാണ്. വിവാഹം കഴിക്കാമെന്ന അബ്ദുസമദ് സമദാനിയുടെ വാക്ക് വിശ്വസിച്ചാണ് മാധവിക്കുട്ടി മതം മാറിയത് എന്ന് ഇന്ദുമേനോന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ലീലാമേനോനും ഇന്ദുമേനോന്‍ പറഞ്ഞതിന്റെ ഒരുപടി കടന്ന് ജന്മഭൂമിയില്‍ സമദാനിയെയും മാധവിക്കുട്ടിയെയും ബന്ധപ്പെടുത്തി മറ്റുചില പരാമര്‍ശങ്ങളുമായി രംഗത്തുവന്നത്.

മാധവിക്കുട്ടി 70കളില്‍ തന്നെ ഇസ്ലാമില്‍ ആകൃഷ്ടയായെന്ന് മകന്‍ എം.ഡി.നാലപ്പാട്
അതേ സമയം തന്റെ മതം മാറ്റം എല്ലാ മനുഷ്യരേയും ഒരുപോലെ കാണുന്ന ഇസ്ലാമിന്റെ സ്‌നേഹത്തിലധിഷ്ഠിതമായ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് മാധവിക്കുട്ടി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ വീഡിയോകളും വിവിധ ചാനല്‍ അഭിമുഖങ്ങളും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഇതില്‍ മതം മാറ്റത്തിനുശേഷം ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അപായപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വിവരണങ്ങളുടങ്ങുന്ന ദൃശ്യങ്ങളുമുണ്ട്.

Related News: 
മാധവിക്കുട്ടിയെയും സമദാനിയെയും ബന്ധപ്പെടുത്തിയുള്ള ലീലാ മേനോന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു


Keywords:  Kochi, Thiruvananthapuram, Islam, Kerala, Controversy, Muslim, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Nalapad, Son, Madhavikutty, Kamalasurayya, Samadani, MD Nalapat denies allegation against mother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia