'വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍'; ഒരേസമയം പ്രണയിച്ച് നടന്നത് ഒന്നല്ല, പല സ്ത്രീകളെ; അവരെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു'; യൂ ട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീ ടു ആരോപണം കൂടി

 


തിരുവനന്തപുരം: (www.kvartha.com 14.01.2022) യൂ ട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീ ടു ആരോപണം കൂടി പുറത്തുവന്നു. വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഗ്രൂപാണ് പുതിയ ആരോപണവും പുറത്ത് വിട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

'വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍'; ഒരേസമയം പ്രണയിച്ച് നടന്നത് ഒന്നല്ല, പല സ്ത്രീകളെ; അവരെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു'; യൂ ട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീ ടു ആരോപണം കൂടി


ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരേ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവെന്നാണ് ആരോപണം. വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍ എന്നും പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ ഫേസ്ബുക് ഗ്രൂപിലൂടെ യുവതി ശ്രീകാന്തിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ആക്ഷേപഹാസ്യ സ്‌കിറ്റുകളിലൂടെ യൂ ട്യൂബില്‍ തിളങ്ങിയ ആളാണ് ശ്രീകാന്ത് വെട്ടിയാര്‍.

യുവതിയുടെ പോസ്റ്റ് ഇങ്ങനെ:

'ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരേ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ്. പലരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത്. വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍'.

'പരിചയപ്പെട്ട് ഒന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ചോദിക്കാതെ തന്നെ അയാള്‍ കടയില്‍ പോകുന്നത് തൊട്ടു അയാളുടെ ഡെയിലി ആക്ടിവിറ്റിസ് ഫോട്ടോസ് അയക്കുകയും രണ്ടു ദിവസത്തിനുള്ളില്‍ 'ഇങ്ങോട്ടു' എന്നോട് പ്രണയമാണെന്നും പറഞ്ഞു . ആര് ആദ്യം പ്രണയം വെളിപ്പെടുത്തുന്നു എന്നതില്‍ സാധാരണ രീതിയില്‍ വലിയ പ്രസക്തി ഇല്ലെങ്കിലും ഇയാളുടെ വിഷയത്തില്‍ 'ഇങ്ങോട്ടു' എന്ന് പറയാന്‍ കാരണം അയാള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികളും വളച്ചൊടിച്ചു സ്വാര്‍ത്ഥ ലാഭത്തിനു കള്ളങ്ങള്‍ മാത്രം പറയുകയും ചെയ്യുന്ന ഒരു manipulator ആയത് കൊണ്ടാണ്.

ഞാനുമായി ഇഷ്ടത്തില്‍ ആണെന്ന് അയാള്‍ പറയുന്ന സമയത്തു ഒരു ലേഡി ലൈവില്‍ വന്നു വെട്ടിയാരുടെ കാമുകി എന്ന് പറഞ്ഞ സമയം മുതലാണ് എനിക്ക് ഇയാളുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിത്തുടങ്ങിയത്'. 'വീഡിയോ ഷൂട്ടിന് കാശ് ഇല്ല എന്ന് സ്ഥിരം പറയുകയും അങ്ങോട്ടു ഞാന്‍ കാശ് കൊടുക്കുകയുമുണ്ടായി.

ചിലപ്പോള്‍ നേരിട്ട് എന്നോട് കാശ് താ എന്ന് പറയുകയും അല്ലാത്ത അവസരങ്ങളില്‍ manipulate ചെയ്ത് ഞാനായി കൊടുക്കാന്‍ നിര്‍ബന്ധിത ആകപ്പെടുകയും ഉണ്ടായി. ഒരു അവസരത്തില്‍ അയാളുടെ ടീമില്‍ ഉണ്ടായിരുന്ന ഒന്ന് രണ്ടു ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ആണ് മനസിലായത് പല കാര്യങ്ങള്‍ കൊണ്ട് ഷൂട്ടിന് വെറും തുച്ഛമായ ക്യാഷ് ആണ് ചിലവാകുന്നത് എന്നും വാങ്ങുന്ന ക്യാഷ് എല്ലാം സ്വന്തം അധികച്ചിലവുകള്‍ക്കായും , മറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന്.

ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞിട്ട് പോലും ഫോണ്‍ സെക്‌സിനു നിര്‍ബന്ധിക്കുകയും പലപ്പോഴും ഇത് കാരണം എനിക്ക് കാള്‍ കട്ട് ചെയ്യുകയും വേണ്ടി വന്നു. ഞാന്‍ മാത്രം ആണ് പാര്‍ട്ണര്‍ എന്നുള്ള രീതിയില്‍ പല കാര്യങ്ങള്‍ക്കും ഇയാള് ഫോഴ്‌സ് ചെയ്യുകയും എന്നാല്‍ നേരത്തെ ഉണ്ടായ സംശയത്താല്‍ അതെല്ലാം ഞാന്‍ deny ചെയ്യുകയും ഉണ്ടായി. മാസങ്ങള്‍ക്കു മുന്‍പ് ഒരു ഷൂട്ടിന് പോയപ്പോഴും വേറെ സ്ഥലങ്ങളിലും 'പല സ്ത്രീ ബന്ധങ്ങള്‍ ' തുടരുന്നു എന്നെലാം വൈകി ആണ് മനസിലായത്.

ഇതെല്ലാം ചോദിക്കുമ്പോള്‍ മാനിപുലേഷന്‍ പതിവായി'.'ബോഡി ഷെമിങ്ങിനെതിരെ സംസാരിക്കുന്ന 'നവോഥാന നേതാവ് ' എന്ന് സ്വയം വിശ്വസിക്കുന്ന ഇയാള്‍ നേരിട്ട് എന്നോട് 'ബ്യൂട്ടിഫുള്‍' ,' sexy ' എന്നൊക്കെ പറയുകയും അങ്ങേരുടെ കള്ളങ്ങള്‍ ഒക്കെ പുറത്തായപ്പോള്‍ വേറെ പലരോടും ''കണ്ടാല് ഭീകരജീവി ' ആണെന്നും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറയാന്‍ തുടങ്ങി.

ഇയാള്‍ എന്നോട് ചെയ്ത mental & emotional abuse നു കയ്യും കണക്കും ഇല്ല . ഇയാളുടെ വാക്കുകളും പ്രവര്‍ത്തികളും കണ്ടു പുരോഗമനം പറഞ്ഞു നടക്കുന്ന ആള്‍ തന്നെയാണോ എന്ന് shocked ആയിപോയി. ഇയാളുടെ ഈ പെരുമാറ്റത്തെകുറിച്ച് അയാളുടെ അമ്മയോട് സംസാരിച്ചപ്പോള്‍ അതിലും മോശമായ പെരുമാറ്റം ആണ് അവരില്‍ നിന്ന് കിട്ടിയത്. അയാളുടെ ടീമിലെ ആള്‍ക്കാരുടെ സിനിമ അവസരങ്ങള്‍ ഇയാള്‍ കളഞ്ഞിട്ടുണ്ട്.

നമ്മള്‍ അയക്കാത്ത മെസ്സേജുകള്‍ നമ്മള്‍ അയച്ചു എന്ന് പറഞ്ഞു മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുക എന്നൊക്കെ ഇപ്പോഴാണ് മനസിലായത്. (ഒന്നുകില് അയാളുടെ രണ്ടാമത്തെ ഫോണ്‍ നമ്പര് ഉപയോഗിച്ചു അയാള്‍ തന്നെ create ചെയ്ത മെസ്സേജ് ആയിരിക്കാം, ഇല്ലേല്‍ വേറെ സ്ത്രീകള്‍ അയച്ച മെസ്സേജ് നമ്മുടെ പേരില്‍ fake ചെയ്ത് കാണിക്കും ) .സ്ത്രീകളെ കുറിച്ച് വളരെ മോശമായി അയാള്‍ മറ്റുള്ളവരോട് സംസാരിച്ചതിന് തെളിവുകള്‍ ഉണ്ട്' എന്നും യുവതി പറയുന്നു.

Keywords: Me too allegation against Sreekanth Vettiyar, Thiruvananthapuram, News, Allegation, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia