സില്‍വെര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് മേധാ പട്കര്‍; 'പ്രകൃതിവിഭവങ്ങളുടെ വില അധികാരികള്‍ക്ക് അറിയില്ല'

 


കൊച്ചി: (www.kvartha.com 10.01.2022) സില്‍വെര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കെ-റെയില്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവർ പറഞ്ഞു.
     
സില്‍വെര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് മേധാ പട്കര്‍; 'പ്രകൃതിവിഭവങ്ങളുടെ വില അധികാരികള്‍ക്ക് അറിയില്ല'

'നിര്‍ദിഷ്ട പദ്ധതി പശ്ചിമഘട്ടത്തെ അപകടത്തിലാക്കും. പ്രകൃതിവിഭവങ്ങളുടെ വില അധികാരികള്‍ക്ക് അറിയില്ല. നദികളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടും. 2018 ലെ വെള്ളപ്പൊക്കത്തില്‍ കേരളം ഇതിനോടകം തന്നെ വന്‍ നാശം നേരിട്ടുകഴിഞ്ഞു, നദികളുടെ കൈയേറ്റം മൂലമുണ്ടായതാണ് വെള്ളപ്പൊക്കം'- അവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സര്‍കാര്‍ ഒരു പഠനം പോലും നടത്തിയിട്ടില്ലെന്നും സാമൂഹിക ആഘാത വിലയിരുത്തലും നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പദ്ധതിയുടെ പ്രയോജനമെന്ന നിലയില്‍ വലിയൊരു പുനരധിവാസ പാകേജാണ് സര്‍കാര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്.


Keywords:  News, Kerala, Kochi, Top-Headlines, Pinarayi Vijayan, Chief Minister, Government, Medha Patkar, K-Rail, Medha Patkar asked Chief Minister Pinarayi Vijayan to abandon the Silver Line project.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia