മാധ്യമങ്ങള്‍ സി.പി.എമ്മിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: പിണറായി
May 7, 2012, 11:45 IST
ആലുവ: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങളും, പോലീസും പ്രചരിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ കൊലക്കേസിലെ പ്രതികളെ പിടിക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ കേള്‍ക്കുന്ന പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല. സിബിഐ അന്വേഷണം സംബന്ധിച്ച് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ കള്ളപ്രചാരണം നടത്തുന്നത് ഇടതു മാധ്യമങ്ങളാണെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സിപിഎമ്മിനെതിരേ മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുകയാണെന്ന പിണറായി വിജയന്റെ ആരോപണത്തോട് കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞേ പ്രതികളെ പിടികൂടുകയുള്ളുവെന്ന പിണറായിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് പിണറായിയുടെ ആഗ്രഹം മാത്രമാണെന്നും അത് നടക്കാന്‍ പോകുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു. പ്രതികളെ പിടിച്ചാല്‍ അത് ആരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുമെന്നതിനാലാണ് പിണറായി ഇങ്ങനെ പറയുന്നതെന്നും ആര്യാടന്‍ പറഞ്ഞു.
Keywords: Pinarayi Vijayan, Onchiyam murder, Media, Aluva, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.