മീഡിയവണ്‍ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി
Mar 15, 2022, 19:51 IST
തിരുവനന്തപുരം: (www.kvartha.com 15.03.2022) മീഡിയവണ്‍ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയാറായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവര്‍ത്തിക്കാമെന്നും കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈകോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്.
ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ സമര്‍പിച്ച ഹര്‍ജി മാര്‍ച് പത്തിനാണ് സുപ്രീംകോടതി പരിഗണിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. മീഡിയവണിന്റെ വിലക്ക് പിന്‍വലിച്ച കോടതി വിധിയെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്രവുമായി ബന്ധപെട്ട പ്രധാന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നും വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Keywords: Media One Issues: Supreme Court verdict upholds freedom of expression Says CM, Thiruvananthapuram, News, Chief Minister, Media one, Channel, Supreme Court of India, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.