MV Govindan | മുഖ്യമന്ത്രിയെയും കുടുംബത്തെയും നിരന്തരം കടന്നാക്രമിക്കുന്നതിന് മാധ്യമ ശൃംഖല പ്രവര്‍ത്തിക്കുന്നു, മുഹമ്മദ് റിയാസിന്റെ സത്യവാങ് മൂലം കളള പ്രചാരവേലയ്ക്കും ആയുധമാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

 


കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുന്ന വിവാദത്തില്‍ പാര്‍ടിക്ക് അവ്യക്തതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. പാര്‍ടിയെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും കള്ള പ്രചാരവേലയിലൂടെ നിരന്തരം കടന്നാക്രമിക്കുന്നതിന് മാധ്യമ ശൃംഖല പ്രവര്‍ത്തിക്കുകയാണെന്നും എളയാവൂരില്‍ ഡിവൈഎഫ്ഐ സെകുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ കുറേക്കാലമായി ഐടി കംപനി നടത്തുകയാണ്. രണ്ടു കംപനികള്‍ തമ്മിലുള്ള കരാര്‍ സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രചാരണം. സേവനം നല്‍കിയിട്ടുണ്ടെന്ന് വീണയുടെ കംപനിയും കിട്ടിയിട്ടുണ്ടെന്ന് മറ്റേ കംപനിയും പറയുന്നു. എന്നിട്ടും വിവാദങ്ങളുണ്ടാക്കാനാണ് നോക്കുന്നത്. 

വീണയുടെ ഭര്‍ത്താവും പാര്‍ടി സംസ്ഥാന സെക്രടറിയേറ്റംഗവുമായ മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലമാണ് പുതിയ കള്ള പ്രചാരവേലയ്ക്ക് ആയുധമാക്കുന്നത്. മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ ആര്‍ക്കും എതിര്‍പില്ല. 

പാര്‍ടി നേതാക്കളുടെ മക്കള്‍ക്കുനേരെ ആക്ഷേപം വന്നാല്‍ സി പി എം സ്വീകരിക്കുന്ന നിലപാടുണ്ട്. നേരത്തേ കോടിയേരിയുടെ കാര്യത്തിലും ആ നിലപാടാണ് എടുത്തത്. അത് ഇപ്പോഴും ബാധകമാണ്.
പാര്‍ടിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. പാര്‍ടി നേതാക്കളുടെ മക്കളെല്ലാം സജീവ പാര്‍ടിക്കാര്‍ ആകണമെന്നില്ല. വ്യവസായ രംഗത്തടക്കം പ്രവര്‍ത്തിക്കുന്നവരും പലവിധ സ്ഥാപനങ്ങള്‍ നടത്തുന്നവരുമുണ്ട്. അവരുടെ കാര്യങ്ങളെല്ലാം പാര്‍ടിയുടെ അകൗണ്ടില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ല. എല്ലാം പറഞ്ഞുകൊണ്ടുതന്നെയാണ് പാര്‍ടി മുന്നോട്ട് പോകുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

പരിപാടിയില്‍ ടി പി നിവേദ് അധ്യക്ഷനായി. എം കെ മുരളി, കെ രാജീവന്‍, വൈഷ്ണവ് മഹേന്ദ്രന്‍, വി പി സാതിയ, പി വി ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു. എം പി സുധീന്ദ്രന്‍ സ്വാഗതവും ഒ വി നിജേഷ് നന്ദിയും പറഞ്ഞു.

MV Govindan | മുഖ്യമന്ത്രിയെയും കുടുംബത്തെയും നിരന്തരം കടന്നാക്രമിക്കുന്നതിന് മാധ്യമ ശൃംഖല പ്രവര്‍ത്തിക്കുന്നു, മുഹമ്മദ് റിയാസിന്റെ സത്യവാങ് മൂലം കളള പ്രചാരവേലയ്ക്കും ആയുധമാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍



Keywords: News, Kerala, Kerala-News, Politics-News, News-Malayalam, Media, False Propaganda, MV Govindan, Criticism, CM, Family, Party, Media spreads false propaganda says MV Govindan.   


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia