മാധ്യമങ്ങള്‍ ഇടത് പക്ഷത്തിനെതിരെ വില കുറഞ്ഞ പ്രചാരണം നടത്തുന്നു: എന്‍.മാധവന്‍ കുട്ടി
Jun 20, 2012, 17:19 IST
എല്ലാ കാലത്തും വലതുപക്ഷ മാധ്യമങ്ങള്‍ ഒളിഞ്ഞും, തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘടനാ ശേഷി ഉപയോഗിച്ചാണ് ഇത്തരം നീക്കങ്ങളെ ഇടതുപക്ഷം ചെറുത്തത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും മാധ്യമങ്ങല്‍ ഇടതുപക്ഷത്തേയും നേതാക്കളേയും വിചാരണ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫഌക്‌സ് ബോര്‍ഡ് വിപഌവങ്ങളുടെയും ഊമകത്ത് ഭീഷണികളുടെയും കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെതിരെ ഒളിഞ്ഞോ, തെളിഞ്ഞോ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ പ്രതികരിക്കുമെന്ന് വി.എസ് അനുകൂലികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കടുത്ത ഔദ്യോഗീക പക്ഷക്കാരനായ മാധവന്‍ കുട്ടി പ്രസംഗത്തില്‍ വിവാദ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. അതിനാല്‍ പരിപാടി സമാധാന പരമായാണ് നടന്നത്. നേരത്തെ മാധവന്‍ കുട്ടിക്കെതിരെ വി.എസിന്റെ ശക്തികേന്ദ്രമായ നീലേശ്വരത്ത് പോസ്റ്ററും ഫഌക്‌സ് ബോര്‍ഡും ഉയര്‍ന്നിയിരുന്നു.
Keywords: Kerala, Kasaragod, Nileshwaram, N. Madhavan Kutti.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.