എന്റെ അന്ത്യം കണ്ടേ അടങ്ങൂവെന്ന നിലപാട് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം: മണി

 


എന്റെ അന്ത്യം കണ്ടേ അടങ്ങൂവെന്ന നിലപാട് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം: മണി
മൂന്നാര്‍: തന്റെ അന്ത്യം കണ്ടേ അടങ്ങൂവെന്ന നിലപാട് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ഇടുക്കി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി. തന്നേയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താനാണ്‌ മാധ്യമങ്ങളുടെ ശ്രമം. ശബ്ദരേഖയില്‍ ക്രിത്രിമത്വമുണ്ടെന്നും മണി ആരോപിച്ചു.

മണക്കാട് പ്രസംഗത്തിന് പിന്നാലെ വിവാദമായ അടിമാലി പത്താം മൈല്‍ പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്ന് മണി വ്യക്തമാക്കി. ഐഎന്‍ടിയുസി നേതാവ് ബാലുവിനെ കൊന്നത് ഞങ്ങളുടെ ആള്‍ക്കാരാണെന്നായിരുന്നു പ്രസംഗത്തിന്റെ ശബ്ദരേഖ. അയ്യപ്പദാസിനെ കൊന്നതിന് പകരമായാണ് ബാലുവിനെ കൊന്നത്. സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോമലിനെ ചതിച്ചുകൊന്ന ചന്തുവിനെപ്പോലെയെന്നും എം എം മണിയുടെ പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

English Summery
Medias must end attempt to defame me: MM Mani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia