എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍: മുഖ്യമന്ത്രി

 


കാസര്‍കോട്: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഏറ്റവും അടുത്തുതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജിന് ബദിയഡുക്ക ഉക്കിനടുക്കയില്‍ ശനിയാഴ്ച രാവിലെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947 മുതല്‍ 2011 വരെയുള്ള 64 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളജുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഈ സര്‍ക്കാറിന്റെ കാലത്ത് എട്ട് മെഡിക്കല്‍ കോളജുകളാണ് ആരംഭിക്കാന്‍ പോവുന്നത്. ആറാമത്തെ മെഡിക്കല്‍ കോളജിനാണ് കാസര്‍കോട്ട് തറക്കല്ലിട്ടത്. മഞ്ചേരിയില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കോന്നി, പാലക്കാട്, തിരുവനന്തപുരം, ഇടുക്കി എന്നിവിടങ്ങളില്‍ കെട്ടിട നിര്‍മാണം ഊര്‍ജിതമായി നടക്കുന്നു. വയനാട്ടില്‍ 50 ഏക്കര്‍ സ്ഥലം കണ്ടെത്തി നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. എട്ടാമത്തെ മെഡിക്കല്‍ കോളജിന് സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അതിനുപുറമെ പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്- മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഇതിനകം ആരോഗ്യമേഖലയില്‍ ഏറെ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി വിശദീകരിച്ചു.

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് സൗകര്യം, സൗജന്യ ചികിത്സ എന്നിവ നടപ്പാക്കും. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ അവ രണ്ടുവീതമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളെ മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിച്ച് കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും കൊണ്ടുവരാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഈ സര്‍ക്കാറിന്റെ കാലാവധിക്കകത്തു തന്നെ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍: മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സ്വാഗതം പറഞ്ഞു. ഡോ.പി ജി ആര്‍ പിളള റിപോര്‍ട് അവതരിപ്പിച്ചു. കൃഷിമന്ത്രി കെ.പി.മോഹനന്‍, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സിടി അഹ്മദലി, മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുംതാസ് ഷൂക്കൂര്‍, മുംതാസ് സമീറ, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം, എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര, ജില്ലാ പഞ്ചായത്ത് അംഗം പ്രമീള സി.നായിക്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി സന്ദീപ്, ബദിയഡുക്ക പഞ്ചായത്തംഗം ചന്ദ്രാവതി, സായിറാം ഗോപാലകൃഷ്ണ ഭട്ട്, വിവിധ രാഷ്രടീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Keywords: Medical college in every district says CM Kasaragod, Kerala, Medical College, palakkad, Inauguration, UDF, V.S Shiva Kumar,  Kasaragod, Oommen Chandy, General-hospital, Dialysis Centre, inauguration, A.P. Anilkumar, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia