Accidental Death | കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും ബൈകും കൂട്ടിയിടിച്ച് മെഡികല്‍ വിദ്യാര്‍ഥി മരിച്ചു

 


തളിപ്പറമ്പ്: (www.kvartha.com) കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിടിച്ചു പരിയാരം കണ്ണൂര്‍ മെഡികല്‍ കോളജിലെ മെഡികല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സയ്യിദ് നഗറിലെ ശെരീഫാസില്‍ മിഫ്സലു റഹ് മാന്‍(22) ആണ് മരിച്ചത്. ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ തിങ്കളാഴ്ച പുലര്‍ചെ നാല് മണിക്കായിരുന്നു അപകടം.

പാലക്കാട് നിന്നും മംഗ്ലൂറിലേക്ക് പോകുന്ന കെഎല്‍ 15 എ 2332 നമ്പര്‍ സ്വിഫ്റ്റ് ബസും മിഫ്സലു റഹ് മാന്‍ സഞ്ചരിച്ച കെ എല്‍ 59 വി 59 3495 നമ്പര്‍ ബൈകും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് മോര്‍ചറിയില്‍.

Accidental Death | കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും ബൈകും കൂട്ടിയിടിച്ച് മെഡികല്‍ വിദ്യാര്‍ഥി മരിച്ചു

മികച്ച ഫുട്ബോള്‍ കളിക്കാരനായ മിഫ്സലു റഹ് മാന്‍ കോഴിക്കോട് തിങ്കളാഴ്ച രാവിലെ നടക്കുന്ന യൂനിവേഴ്സിറ്റി ഫുട്ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാന്‍ കണ്ണൂരിലേക്ക് പോകുകയായിരുന്നു. മസ്ഖറ്റില്‍ ജോലി ചെയ്യുന്ന ഫസല്‍ റഹ് മാന്‍- മുംതാസ് ദമ്പതികളുടെ മകനാണ്.

റബീഹ്, ഇസാന്‍, ശന്‍സ എന്നിവര്‍ സഹോദരങ്ങളാണ്. മാതാപിതാക്കളും സഹോദരങ്ങളും മസ്ഖറ്റിലാണ്. ഇവര്‍ വന്നതിന് ശേഷമായിരിക്കും കബറടക്കം നടക്കുകയെന്നു നാട്ടിലുള്ള മറ്റു ബന്ധുക്കള്‍ അറിയിച്ചു.

Keywords: Medical Student Died in Road accident, Kannur, News, Accidental Death, Medical College, Dead Body, Accident, KSRTC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia