അലുവാലിയയ്‌ക്കെതിരേ സുധീരന്‍

 


അലുവാലിയയ്‌ക്കെതിരേ സുധീരന്‍
തിരുവനന്തപുരം: ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റെ രൂക്ഷവിമര്‍ശനം. ഭൂമാഫിയ ഉയര്‍ത്തുന്ന വാദങ്ങളാണ് മൊണ്ടക് സിംഗിന്റേതെന്നും കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും സുധീരന്‍ പറഞ്ഞു.

കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കേണ്ടതില്ല. കേരളത്തില്‍ ഭൂമിക്ക് കടുത്ത ദൗര്‍ലഭ്യമുള്ളതിനാല്‍ മൂല്യവര്‍ധന ഉയര്‍ത്തുന്ന തരത്തിലുള്ള നിക്ഷേപങ്ങളാണ് വരേണ്ടതെന്നായിരുന്നു അലുവാലിയയുടെ അഭിപ്രായം. എന്നാല്‍ കേരളം നേരിടുന്ന പ്രധാനപ്രശ്‌നമാണ് ഭക്ഷ്യസുരക്ഷയെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. കേരളത്തെ മനസിലാക്കാന്‍ സാധിക്കാത്തതിനാലാണ് അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ആറന്‍മുള വിമാനത്താവള പദ്ധതിക്കായി നെല്‍വയല്‍ നികത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നടപടിയും സുധീരന്‍ വിമര്‍ശിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയതെന്ന് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കണം. നെല്‍വയലുകള്‍ നഷ്ടപ്പെടുന്നത് സംബന്ധിച്ച് നിയമസഭാ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഇതിനെ മറികടക്കുന്ന ശുപാര്‍ശയാണ് പരിസ്ഥിതി വകുപ്പ് നല്‍കിയിരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

SUMMARY: Close on the heels of the Opposition crying foul over the Emerging Kerala meet starting here on September 12, voices of concern have been raised from the ruling UDF as well.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia