എന്‍ഡോസള്‍ഫാന്‍; അമ്മമാരുടെ സമരം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: മുഖ്യമന്ത്രി
Jan 27, 2014, 10:45 IST
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ക്ലിഫ് ഹൗസിനുമുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ചര്‍ച്ച നടത്താനായി കൃഷിമന്ത്രിയെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്. സമരക്കാര്‍ തയ്യാറാകുകയാണെങ്കില്‍ തിങ്കളാഴ്ച തന്നെ ചര്‍ച്ചനടത്താമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ നടത്തുന്ന സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് നല്‍കിവരുന്ന ദുരിതാശ്വാസ സഹായത്തിന്റെ ആദ്യഗഡു വിതരണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടാംഗഡു ഉടന്‍ വിതരണം ചെയ്യും.
കെ. കുഞ്ഞിരാമനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിറ്റി റിപോര്‍ട്ട് തള്ളുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എടുത്തിട്ടുള്ള കടങ്ങള്‍ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രമായി പരിമിതപ്പെടുത്താതെ എല്ലായിടങ്ങളിലേക്കും വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പൂര്‍ണമായി കിടപ്പിലായ അഞ്ചുപേരടക്കം സ്ത്രീകളും കുട്ടികളുമടങ്ങുന്ന അമ്പതുപേരാണ് സമരം നടത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
കെ. കൃഷ്ണന് അനുസ്മരണവും അവാര്‍ഡ് ദാനവും 27ന്
Keywords: Thiruvananthapuram, Chief Minister, Justice, Women, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.