ക­ടുവ­യെ വെ­ടി­വെ­ച്ചു­കൊന്ന സംഭ­വം: രൂ­ക്ഷ വി­മര്‍­ശ­ന­വു­മാ­യി മ­നേ­കാ­ഗാന്ധി

 


ക­ടുവ­യെ വെ­ടി­വെ­ച്ചു­കൊന്ന സംഭ­വം: രൂ­ക്ഷ വി­മര്‍­ശ­ന­വു­മാ­യി മ­നേ­കാ­ഗാന്ധി
വയനാ­ട്: വ­യ­നാ­ട്ടി­ലെ ക­ന്നു­കാ­ലി­ക­ളെയും ആ­ടു­ക­ളെയും മറ്റും കൊ­ന്നു­തി­ന്നു­ക­യും പ­രി­ക്കേല്‍­പി­ക്കു­കയും ചെയ്­ത ഭീ­ക­രാ­ന്ത­രീ­ക്ഷം സൃ­ഷ്ടിച്ച ക­ടുവ­യെ വെ­ടി­വെച്ചു­കൊ­ന്ന­തില്‍ വന്‍­പ്ര­തി­ഷേധം. സം­സ്ഥാ­ന­ത്തിന­കത്തും പു­റ­ത്തു­നി­ന്നു­മാ­യി നി­രവ­ധി ആ­ളു­ക­ളാ­ണ് ക­ടുവ­യെ കൊ­ന്ന­തില്‍ വനം­വ­കു­പ്പി­നെ­തി­രെ പ്ര­തി­ഷേ­ധ­വു­മാ­യി രം­ഗ­ത്തെ­ത്തി­യി­ട്ടു­ള്ളത്.

ക­ടുവ­യെ വെ­ടി­വെ­ച്ചുകൊന്ന വനംവകുപ്പിന്റെ നടപടിയ്‌­ക്കെതിരെ പരാതിയുമാ­യി പ­രി­സ്ഥി­തി സ്‌­നേ­ഹികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ മൃഗാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി സ്‌­നേഹിയുമായ മനേക ഗാ­ന്ധി ക­ടുവ­യെ വെ­ടി­വെച്ചു­കൊ­ന്ന­തില്‍ വന്‍­പ്ര­തി­ഷേ­ധ­മാ­ണ് അ­റി­യി­ച്ചി­ട്ടു­ള്ളത്.
വന്യജീവി സംരക്ഷണവകുപ്പ് അടച്ചുപൂ­ട്ടേ­ണ്ട നി­ല­യി­ലേ­ക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പീപ്പിള്‍ ഫോര്‍ എനിമല്‍സ് എന്ന സംഘടനയുടെ അധ്യക്ഷയായ മനേക ഗാന്ധി പറയുന്നു.

വയനാ­ട്ടില്‍ വെ­ടി­വെ­ച്ചു­വീ­ഴ്ത്തി­യ കടു­വ മ­നു­ഷ്യ­രെ കൊ­ന്നി­ട്ടി­ല്ലെന്നും അ­തി­നാല്‍ ക­ടുവ­യെ കൊ­ല്ലേ­ണ്ട ആ­വശ്യം ഉ­ണ്ടാ­യി­രു­ന്നി­ല്ലെന്നും മനേ­ക ഗാ­ന്ധി അ­ഭി­പ്രാ­യ­പ്പെട്ടു. ദൗ­ത്യ­സം­ഘം രൂ­പീ­ക­രിച്ച­ത് ക­ടുവ­യെ കൊല്ലാ­നല്ല മ­റി­ച്ച് പു­ന­ര­ധി­വ­സി­പ്പി­ക്കാ­നാ­യി­രു­ന്നു­വെ­ന്ന് അ­വര്‍ വ്യ­ക്ത­മാക്കി.
ക­ടുവ­യെ വെ­ടി­വെ­ച്ചു­കൊന്ന­തി­ലൂടെ വീണ്ടുവിചാരമില്ലാതെ വന്യജീവികളെ കൊന്നൊ­ടു­ക്ക­ണ­മെന്ന സന്ദേശമാണ് കേര­ളം ജ­ന­ങ്ങള്‍ക്ക് നല്‍കുന്നതെന്നും മ­നേ­ക അ­ഭി­പ്ര­യ­പ്പെട്ടു.

Keywords: Tiger , Vayanadu,Death, Criticism, Injured, High Court, Complaint, Protection, Killed, Message, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia