സാധനങ്ങള്‍ വാങ്ങാനെത്തിയ കുട്ടിയുടെ സഞ്ചിയില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ പറ്റിക്കാന്‍ മിഠായി കവറില്‍ പാന്‍മസാല തിരുകി കയറ്റി; ഒടുവില്‍ കള്ളത്തരം വെളിച്ചത്തായതോടെ വ്യാപാരി പിടിയില്‍
May 11, 2020, 16:55 IST
മലപ്പുറം: (www.kvartha.com 11.05.2020) വീട്ടിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയ കുട്ടിയുടെ സഞ്ചിയില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ പറ്റിക്കാന്‍ മിഠായി കവറില്‍ പാന്‍മസാല തിരുകി കയറ്റി. നിരോധിത പുകയില ഉത്പന്നം ഒളിപ്പിച്ച് പോലീസിനെ കബളിപ്പിച്ച വ്യാപാരി ഒടുവില്‍ പോലീസ് പിടിയില്‍. എരമംഗലം വെളിയങ്കോട് പാമ്പന്റോഡ് സ്വദേശി ഊക്കയില്‍ മജീദ് (48) ആണ് പൊന്നാനി പൊലീസിന്റെ പിടിയിലായത്.
പലചരക്കുകടയില്‍ നിരോധിത പാന്‍മസാലകള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയത്. പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജിത്‌ലാലിന്റെ നിര്‍ദേശപ്രകാരമാണ് പൊന്നാനി പോലീസ് കടയില്‍ പരിശോധനയ്‌ക്കെത്തിയത്. പൊലീസ് എത്തിയനേരം സാധനങ്ങള്‍ വാങ്ങാനെത്തിയ എട്ടുവയസ്സുകാരനായ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിയുടെ സഞ്ചിയിലേക്ക് മിഠായി കവറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 20 പായ്ക്കറ്റ് പാന്‍മസാല കുട്ടി അറിയാതെ വെച്ചുകൊടുക്കുകയായിരുന്നു.
പൊലീസ് കടയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ തിരിച്ചുപോയി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ കയറുമ്പോഴാണ് കുട്ടിയോടൊപ്പം രക്ഷിതാക്കളെത്തി കാര്യങ്ങള്‍ പൊലീസിനെ ബോധ്യപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.
Keywords: News, Kerala, Malappuram, Police, Arrested, Accused, Student, Merchant arrested with panmasala in Malappuram
പലചരക്കുകടയില്‍ നിരോധിത പാന്‍മസാലകള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയത്. പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജിത്‌ലാലിന്റെ നിര്‍ദേശപ്രകാരമാണ് പൊന്നാനി പോലീസ് കടയില്‍ പരിശോധനയ്‌ക്കെത്തിയത്. പൊലീസ് എത്തിയനേരം സാധനങ്ങള്‍ വാങ്ങാനെത്തിയ എട്ടുവയസ്സുകാരനായ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിയുടെ സഞ്ചിയിലേക്ക് മിഠായി കവറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 20 പായ്ക്കറ്റ് പാന്‍മസാല കുട്ടി അറിയാതെ വെച്ചുകൊടുക്കുകയായിരുന്നു.
പൊലീസ് കടയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ തിരിച്ചുപോയി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ കയറുമ്പോഴാണ് കുട്ടിയോടൊപ്പം രക്ഷിതാക്കളെത്തി കാര്യങ്ങള്‍ പൊലീസിനെ ബോധ്യപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.