സരിതയെ നേരില്‍ കണ്ടിട്ടുണ്ടെന്നും നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍
Jun 23, 2016, 10:54 IST
കൊച്ചി: (www.kvartha.com 23.06.2016) സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയയായ സരിത എസ്. നായരെ നേരില്‍ കണ്ടിട്ടുണ്ടെന്നും ഫോണില്‍ നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ സമ്മതിച്ചു. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന് മുമ്പാകെയാണ് അനില്‍കുമാര്‍ മൊഴി നല്‍കിയത്.
ടീം സോളാര്‍ കമ്പനിയെ പരിചയപ്പെടുത്തുന്നതിന് ലക്ഷ്മി എന്ന പേരില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ സരിത വന്നിരുന്നു. അവര്‍ ടീം സോളാര്‍ കമ്പനിയുമായി ബന്ധമുള്ള ആളാണെന്ന് അറിയാമായിന്നു. പിന്നീട് അവര്‍ മലപ്പുറത്തെ തന്റെ വീട്ടില്‍ വന്നും കണ്ടിരുന്നുവെന്ന് സോളാര്‍ കമ്മീഷനു മുന്നില്‍ അനില്‍കുമാര്‍ മൊഴി നല്‍കി.
മലപ്പുറത്ത് ടീം സോളാറിന്റെ ഓഫീസ് തുറക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടും കോഴിക്കോട് ടീം സോളാര്‍ കമ്പനിയുടെ ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സന്ദര്‍ശനമെന്നും അനില്‍കുമാര്‍ പറഞ്ഞു.
ടീം സോളാര്‍ കമ്പനിയെ പരിചയപ്പെടുത്തുന്നതിന് ലക്ഷ്മി എന്ന പേരില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ സരിത വന്നിരുന്നു. അവര്‍ ടീം സോളാര്‍ കമ്പനിയുമായി ബന്ധമുള്ള ആളാണെന്ന് അറിയാമായിന്നു. പിന്നീട് അവര്‍ മലപ്പുറത്തെ തന്റെ വീട്ടില്‍ വന്നും കണ്ടിരുന്നുവെന്ന് സോളാര്‍ കമ്മീഷനു മുന്നില്‍ അനില്‍കുമാര്‍ മൊഴി നല്‍കി.
Keywords: Kochi, Ernakulam, Kerala, Ex minister, Phone call, Visit, House, Office, Malappuram, AP Anilkumar, Saritha S Nair, Solar Case, Solar Commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.