Akshaya Tritiya | അക്ഷയ ത്രിതീയയ്ക്ക് നേറ്റീവ് ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്‌ക്; ഇവ ഓരോന്നും പരമ്പരാഗത കലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചത്

 


കൊച്ചി: (KVARTHA) അക്ഷയ ത്രിതീയയ്ക്ക് നേറ്റീവ് ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്‌ക്. ഇന്ത്യയിലെ ഫൈന്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്‌ക് കലയിലും സംസ്‌ക്കാരത്തിലും ആത്മീയതയിലും നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള നേറ്റീവ് ആഭരണ ശേഖരമാണ് അവതരിപ്പിച്ചത്.

വാര്‍ലി കലയുടെ ആകര്‍ഷണീയത, കളിമണ്‍പാത്രങ്ങളുടെ മനോഹാരിത, ഗോത്രരൂപങ്ങളുടെ സങ്കീര്‍ണ സൗന്ദര്യം, മണ്ഡല പെയിന്റിംഗുകളുടെ ആകര്‍ഷകമായ അനുപാതം എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്പന ചെയ്ത മിആ ബൈ തനിഷ്‌കിന്റെ നേറ്റീവ് ശേഖരത്തിലെ ഓരോ ആഭരണവും പൈതൃകത്തിന്റെയും സമകാലിക വൈദഗ്ധ്യത്തിന്റെയും സമന്വയമാണ്.

Akshaya Tritiya | അക്ഷയ ത്രിതീയയ്ക്ക് നേറ്റീവ് ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്‌ക്; ഇവ ഓരോന്നും പരമ്പരാഗത കലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചത്


പരമ്പരാഗതവും ആധുനീകവുമായ ഡിസൈനുകളുടെ കൂടിച്ചേരലിന്റെ സാക്ഷ്യപത്രമാണ് നേറ്റീവ് ശേഖരത്തിലെ ഓരോ ആഭരണവും. ഫില്‍ഗ്രീ പോലുള്ള സവിശേഷവും സങ്കീര്‍ണവുമായ രൂപകല്പനകള്‍ക്കൊപ്പം സ്‌പൈറല്‍ മോട്ടീഫുകളും സങ്കീര്‍ണമായ ജിയോമെട്രിക് മോട്ടീഫുകളും ഈ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതിലോലമായ സ്റ്റഡുകള്‍ മുതല്‍ പ്രൗഡഗംഭിരമായ നെക്വെയര്‍ വരെ ഈ ശേഖരത്തിലുണ്ട്. ഇവയെല്ലാം തന്നെ 22 കാരറ്റ് റേഡിയന്റ് ഗോള്‍ഡില്‍ അതിസുന്ദരമായി രൂപകല്‍പന ചെയ്തവയാണ്. കൂടാതെ മിആ ബൈ തനിഷ്‌ക് പ്രത്യേക അക്ഷയ തൃതീയ ഓഫറുകളും അവതരിപ്പിക്കുന്നുണ്ട്.

Akshaya Tritiya | അക്ഷയ ത്രിതീയയ്ക്ക് നേറ്റീവ് ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്‌ക്; ഇവ ഓരോന്നും പരമ്പരാഗത കലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചത്
 
അയ്യായിരം രൂപ മുതല്‍ ആരംഭിക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍ ഒരെണ്ണം വാങ്ങുമ്പോള്‍ മൂന്നു ശതമാനവും രണ്ടെണ്ണം വാങ്ങുമ്പോള്‍ പത്തു ശതമാനവും മൂന്നെണ്ണം വാങ്ങുമ്പോള്‍ 15 ശതമാനം ഇളവ് ലഭ്യമാകും. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 10 ശതമാനം ഇളവും ലഭിക്കും. ഇതിനു പുറമെ 75,000 രൂപയ്ക്ക് മുകളിലുള്ള ബില്‍ തുകകളില്‍ ഉപഭോക്താക്കള്‍ക്ക് 15 ശതമാനം ഇളവും ലഭിക്കും. 2024 മെയ് 12 വരെ മിആ ബൈ തനിഷ്‌കിന്റെ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഓണ്‍ലൈന്‍ ചാനലുകളിലും ഈ ഓഫറുകള്‍ ലഭിക്കും.

Akshaya Tritiya | അക്ഷയ ത്രിതീയയ്ക്ക് നേറ്റീവ് ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്‌ക്; ഇവ ഓരോന്നും പരമ്പരാഗത കലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചത്

ഇന്ത്യയിലുടനീളമുള്ള ഗോത്ര കലകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മിആ ബൈ തനിഷ്‌ക് 22 കാരറ്റ് ശുദ്ധ സ്വര്‍ണത്തിലുള്ള നേറ്റീവ് ആഭരണശേഖരം പുറത്തിറക്കിയിരിക്കുന്നതെന്ന് മിആ ബൈ തനിഷ്‌ക് ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു. ഈ അക്ഷയ ത്രിതീയയ്ക്ക് മിആ ടീം എല്ലാ ഉപഭോക്താക്കള്‍ക്കും അഭിവൃദ്ധിയും ഹൃദയംഗമായ ആശംസകളും നേരുകയാണെന്നും ശ്യാമള രമണന്‍ പറഞ്ഞു.

നേറ്റീവ് ആഭരണശേഖരം ശേഖരം മിആ സ്റ്റോറുകളിലും www(dot)miabytanishq(dot)com/en_IN/collections/native ലും ലഭ്യമാണ്.

Keywords: Mia by Tanishk with Native jewelry collection for Akshaya Tritiya, Kochi, News,  Mia by Tanishk, Native Jewelry, Collection, Akshaya Tritiya, Offer, Gold, Business, Outlet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia