മൈക്രോസോഫ്റ്റിന്റെ 'കേരള പദ്ധതി'ക്ക് ഐടി വകുപ്പിന്റെയും ടെക്‌നോപാര്‍ക്കിന്റെയും പാര
Apr 21, 2014, 10:27 IST
തിരുവനന്തപുരം: (www.kvartha.com 21.04.2014) ലോകത്തെ വിഖ്യാത ഐടി കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ പ്രകടിപ്പിച്ച ആഗ്രഹത്തോടു സര്‍ക്കാര്‍ കാര്യമായി പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്ന് മൈക്രോസോഫ്റ്റും അവരുടെ 'കേരളപദ്ധതി'താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നാണു സൂചന. കേരളം ഐടി മേഖലയില്‍ കൂടുതല്‍ നിക്ഷേപം ക്ഷണിക്കുകയും ഐടിയെ കേരളത്തിന്റെ പ്രധാന വരുമാന മേഖലകളിലൊന്നായി പരിഗണിക്കുകയും ചെയ്യുന്നതിനിടയിലാണ് വന്‍ കുതിച്ചുചാട്ടമാകാമായിരുന്ന മൈക്രോസോഫ്റ്റിന്റെ വരവ് നിരുല്‍സാഹപ്പെടുത്തുന്ന പെരുമാറ്റം. എന്നാല്‍ സംസ്ഥാന ഐടി വകുപ്പും ടെക്‌നോപാര്‍ക്കും ഇക്കാര്യത്തില്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്.
കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്കിലാണ് മൈക്രോസോഫ്റ്റ് സ്ഥലം ചോദിച്ചത്. സാധാരണഗതിയില്‍ ടെക്‌നോപാര്‍ക്കിന് സ്വന്തം നിലയില്‍ തീരുമാനിക്കാവുന്ന കാര്യമാണിത്. എന്നാല്‍ വന്‍കിട കമ്പനികളുടെ ശാഖകള്‍ക്ക് അനുമതി കൊടുക്കും മുമ്പ് സര്‍ക്കാരുമായി ആലോചിച്ചു ചെയ്യുന്ന രീതിയുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങളില്‍പെടുത്തി അത്തരം കമ്പനികളുടെ വരവ് വലിയ സംഭവമാക്കാന്‍ കൂടി ഉദ്ദേശിച്ചാണിത്.
അതുകൊണ്ടുതന്നെ മൈക്രോസോഫ്റ്റിന്റെ വരവും സര്‍ക്കാരിനെ അറിയിച്ചു. ടെക്‌നോപാര്‍ക്കിന്റെ പുതിയ മൂന്നാംഘട്ട സമുച്ചയത്തില്‍ മൈക്രോസോഫ്റ്റിന് ആവശ്യമുള്ള സ്ഥലം അനുവദിക്കാവുന്നതാണ് എന്നും ടെക്‌നോപാര്‍ക്ക് ഐടി വകുപ്പിനെ അറിയിച്ചിരുന്നുവെന്നാണു വിവരം.
ഏതായാലും പിന്നീട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായില്ല. സര്‍ക്കാരിന്റെ നിസ്സഹകരണം മാറ്റിയെടുത്ത് മൈക്രോസോഫ്റ്റിന്റെ വരവ് ഉറപ്പാക്കാന്‍ ടെക്‌നോപാര്‍ക്കും ഒന്നും ചെയ്തില്ല. ഇതോടെ മൈക്രോസോഫ്റ്റും നിശ്ശബ്ദമായി. കേരളത്തിന്റെ നിസ്സഹകരണം ഭാവിയിലുള്ള ഇടപെടലുകളുടെ കാര്യത്തിലും ഉണ്ടാകാവുന്ന നിഷേധാത്മക സമീപനത്തിന്റെ സൂചനയായി കണ്ട മൈക്രോസോഫ്റ്റ് ഇതുമായി ബന്ധപ്പെട്ട യാതൊരു ആശയ വിനിമയവും പിന്നീട് നടത്തിയില്ല എന്ന് അറിയുന്നു.
അതേസമയം, മൈക്രോസോഫ്റ്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായ ചില
ഉപാധികളാണ് കേരളത്തിലെ ഐടി വകുപ്പിന്റെ നിസ്സഹകരണത്തിന് കാരണമെന്നും സൂചനയുണ്ട്. മറ്റുള്ള കമ്പനികള്‍ക്ക് കൊടുക്കുന്നതിലും കുറഞ്ഞ വിലയ്‌ക്കോ കുറഞ്ഞ വാടകയ്‌ക്കോ തങ്ങള്‍ക്ക് ടെക്‌നോപാര്‍ക്കില്‍ സ്ഥലം ലഭിക്കണം എന്നാണത്രേ മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടത്. അവരുമായി ചര്‍ച്ച ചെയ്ത് ഈ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം ഉണ്ടായുമില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.