Accidental Death | സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലില്‍ തട്ടി ബസിനടിയിലേക്ക് വീണ മധ്യവയസ്‌കന് വാഹനം ദേഹത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം
May 5, 2024, 12:50 IST
പാല: (KVARTHA) ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലില്‍ തട്ടി ബസിനടിയിലേക്ക് വീണ മധ്യവയസ്‌കന് വാഹനം ദേഹത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം. മേവട കുളത്തിനാല്‍ വിനോദ് (56) ആണ് മരിച്ചത്. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം.
ബസ് സ്റ്റാന്‍ഡിന് നടുവിലെ കെട്ടിടത്തിന്റെ നാലുവശത്തും ഓരോ കല്ല് ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ഈ കല്ലില്‍ തട്ടി തെറിച്ചുവീണ വിനോദിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പുറത്തേക്ക് പോകുകയായിരുന്ന പാലാ-രാമപുരം-കൂത്താട്ടുകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ അടിയിലേക്കാണ് വിനോദ് വീണത്.
ഇതോടെ ബസിന്റെ പിന്‍വശത്തെ ചക്രങ്ങള്‍ ദേഹത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു. മേവടയിലെ ഓടോറിക്ഷ ഡ്രൈവറായിരുന്നു വിനോദ്. ഭാര്യ: ആര്‍ ബീനാകുമാരി (കൊഴുവനാല്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപിക). മക്കള്‍: വിഷ്ണു, കൃഷ്ണ. സംസ്‌കാരം ഞായറാഴ്ച നാല് മണിക്ക് വീട്ടുവളപ്പില്‍.

Keywords: Middle Aged Man Died in Road Accident, Kottayam, News, Accidental Death, Obituary, Bus, Vinod, Auto Rickshaw, Driver, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.