Donation | ഏഴാം ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളുടെ പ്രവാഹം; സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയിലുള്ളവരും കവിയും, കലക്ടര്‍മാരും  സാധാരണക്കാരും കിടപ്പുരോഗിയുമടക്കം ഉണ്ട് 

 
Kerala floods, Wayanad disaster, CM relief fund, donations, Kerala, India, natural disaster, humanitarian aid
Kerala floods, Wayanad disaster, CM relief fund, donations, Kerala, India, natural disaster, humanitarian aid

Photo Credit: X / Southern Command INDIAN ARMY

നടന്‍ ജയറാം - 5,00000

കിടപ്പു രോഗിയായ തിരുവനന്തപുരം കരിക്കകം പൂന്തോപ്പില്‍ വീട്ടിലെ ജെ രാജമ്മ പെന്‍ഷന്‍ തുകയായ 25,000 രൂപ

തിരുവനന്തപുരം: (KVARHA) വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി കൈകോര്‍ത്ത് ജനത. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ലക്ഷങ്ങളും കോടികളുമൊക്കെയാണ് തകര്‍ന്ന ജനതയെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനായി സംഭാവനകളുമായി മുന്നോട്ടുവരുന്നത്. തിങ്കളാഴ്ച സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയിലുള്ളവരും കവിയും, കലക്ടര്‍മാരും പൊതുപ്രവര്‍ത്തകരും സാധാരണക്കാരും കിടപ്പുരോഗി വരെയുണ്ട്. 


സംഭവന നല്‍കിയവരുടെ പേരുവിവരങ്ങള്‍ അറിയാം:

കോഴിക്കോട് കോര്‍പ്പറേഷന്‍ - മൂന്ന് കോടി രൂപ

യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷന്‍ - ഒരു കോടി രൂപ

തമിഴ് നാട് മുന്‍ മന്ത്രിയും  വിഐടി യൂണിവേഴ്‌സിറ്റി, ഫൗണ്ടര്‍ ചാന്‍സലറുമായ ജി വിശ്വനാഥന്‍ - ഒരു കോടി രൂപ

കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ - 50 ലക്ഷം രൂപ

രാംരാജ് കോട്ടണ്‍ - 25 ലക്ഷം രൂപ

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് - 25 ലക്ഷം രൂപ, യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്റെ ഒരുമാസത്തെ അലവന്‍സ്, ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ-ബ്ലോക്ക് -മുന്‍സിപ്പാലിറ്റി-കോപ്പറേഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍, അവളിടം ക്ലബ് സംസ്ഥാന - ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍, ടീം കേരള സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എന്നിവരുടെ അലവന്‍സും, ജീവനക്കാരുടെ വിഹിതവും ചേര്‍ത്താണ് തുക സമാഹരിച്ചത്.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ - 20 ലക്ഷം രൂപ

കേരള സോഷ്യല്‍ സെന്റര്‍, അബുദാബി -  10 ലക്ഷം രൂപ

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് - 10 ലക്ഷം രൂപ

 മീനാക്ഷി മിഷന്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍, മധുര - 10 ലക്ഷം രൂപ

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് - അഞ്ച് ലക്ഷം രൂപ

ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് - അഞ്ച് ലക്ഷം രൂപ 

പാചകവിദഗ്ദ്ധയും ടെലിവിഷന്‍ അവതാരകയുമായ ലക്ഷമി നായര്‍ പി - അഞ്ച് ലക്ഷം രൂപ

ചലചിത്രതാരം ജയറാം - അഞ്ച് ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം - 2,57,750 രൂപ

ഡോ. കെ എം തോമസും മകള്‍ സൂസന്‍ തോമസും - രണ്ട് ലക്ഷം രൂപ

ഡോ. കെ എം മാത്യു - ഒരു ലക്ഷം രൂപ

കടയ്ക്കല്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപിക - 2,47,600 രൂപ

കാലിക്കറ്റ് കോ ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് - രണ്ട് ലക്ഷം രൂപ

കവി ശ്രീകുമാരന്‍ തമ്പി - ഒരു ലക്ഷം രൂപ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ - ഒരു ലക്ഷം രൂപ

എം സി ദത്തന്‍, മെന്റര്‍ (സയന്‍സ്) മുഖ്യമന്ത്രിയുടെ ഓഫീസ് - ഒരു ലക്ഷം രൂപ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ എ റഷീദ് - ഒരു ലക്ഷം രൂപ 

ഇടുക്കി കലക്ടര്‍ വി വിഘ്‌നേശ്വരി, എറണാകുളം കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ചേര്‍ന്ന് - ഒരു ലക്ഷം രൂപ

കേരള അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷന്‍ - 1,87,000 രൂപ

സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ ഡോ. കെ. രവി രാമന്‍ - ഒരു ലക്ഷം രൂപ

തൃശൂര്‍  കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍   98,445 രൂപ

മലപ്പുറം കോ - ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ ജീവനക്കാരുടെ വിഹിതം - ഒരു ലക്ഷം രൂപ

തിരുവനന്തപുരം നന്ദന്‍കോട് വയലില്‍ വീടില്‍ ജയകുമാരി ടി - ഒരു ലക്ഷം രൂപ

തിരുവനന്തപുരം സ്വദേശിയും റിട്ട.എല്‍ ഐ സി ഉദ്യോഗസ്ഥനുമായ ഭാസ്‌ക്കര പിള്ള - ഒരു ലക്ഷം രൂപ

ലിവര്‍പൂള്‍ ഫാന്‍സ് വാട്ട്‌സാപ്പ് കൂട്ടായ്മ - 80,000 രൂപ

ഹാര്‍ബര്‍ എല്‍ പി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് - 75,000 രൂപ

ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ഏഴാമത് ബാച്ച് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോസ് -  56,000 രൂപ 

വനിതാ സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്‌സ് - 55,000 രൂപ

മുന്‍ എം എല്‍ എ കെ ഇ ഇസ്മയില്‍ - 50,000 രൂപ

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് - 50,000 രൂപ

കവടിയാര്‍ റസിഡന്‍സ് അസോസിയേഷന്റെ വനിതാ കൂട്ടായ്മ - 50,000 രൂപ

നിയമവകുപ്പ് സെക്രട്ടറി കെ ജി സനല്‍കുമാര്‍ - 50,000 രൂപ

തൃശ്ശൂര്‍ സ്വദേശി ഡോ. കവിത മുകേഷ് - 25,000 രൂപ

കിടപ്പു രോഗിയായ തിരുവനന്തപുരം കരിക്കകം പൂന്തോപ്പില്‍ വീട്ടിലെ ജെ രാജമ്മ പെന്‍ഷന്‍ തുകയായ 25,000 രൂപ

പ്രമുഖ വ്യവസായി എം എ യൂസഫലി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായം ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം എ നിഷാദ്, റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia