മിമിക്രി ആര്‍ട്ടിസ്റ്റിന്റെ കൊല: മൃതദേഹത്തില്‍ നിന്നും സ്ത്രീയുടെ മുടിയും ചുരിദാറും കണ്ടെത്തി
Nov 25, 2013, 16:30 IST
കോട്ടയം: പാമ്പാടിയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ മിമിക്രി കലാകാരന്‍ ചങ്ങനാശ്ശേരി മുങ്ങോട്ടു പുതുപ്പറമ്പിലെ ലെനീഷിനെ (31) കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
ലെനീഷിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതികളെ കുറിച്ചു നിര്‍ണായക വിവരം ലഭിച്ചത്. കൊലപാതകം നടന്ന ദിവസം രാവിലെ 11 വരെ ലെനിഷ് ഫോണ്‍ ഉപയോഗിച്ചിരുന്നു. കോട്ടയം നാഗമ്പടത്തുവെച്ചാണു ലെനിഷ് അവസാനമായി ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. മണിമല സ്വദേശിയായ ഒരാളാണ് ഫോണില്‍ വിളിച്ചത്.
അതിനുശേഷം രണ്ടുമണിയോടെ ലെനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. അതിനാല്‍ കോട്ടയം നഗരത്തിനു സമീപത്തുവെച്ച് പകല്‍ സമയത്താണു കൊലപാതകം നടത്തിയതെന്നാണു സൂചന. ബലമായി ആസിഡ് കുടിപ്പിച്ചാണു കൊല നടത്തിയത്.
ലെനീഷിന്റെ ആമാശയം വരെ ആസിഡ് എത്തിയതായും തലയ്ക്ക് പരുക്കേറ്റിട്ടുള്ളതായും പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും സ്ത്രീയുടെ മുടിയും ചുരിദാറും കണ്ടെത്തി. മുടിയുടെ ഉടമയെയും ചുരിദാറിനെയും ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം നടക്കുന്നത്.
കൊല്ലപ്പെട്ട ലെനീഷിന് മൂന്നു മാസം മുമ്പ് മര്‍ദനമേറ്റിരുന്നു .അതിന്റെ തുടര്‍ച്ചയാണോ കൊലപാതകമെന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കൗമുദി ചാനലിലെ കോമഡി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയ ലെനീഷ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നും പോയത്. അതിനുശേഷം കാണാതായ ലെനീഷിനെ വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചിരുന്നു. കണ്ടെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അതിനിടെയാണ് പാമ്പാടിയില്‍ ചാക്കില്‍ കെട്ടിയനിലയില്‍ ഒരു യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. പോലീസ് ലെനീഷിന്റെ വീട്ടുകാരെ വിവരമറിച്ചതിനെ തുടര്‍ന്ന് വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മുഖം തിരിച്ചറിയാതിരിക്കാനായി വികൃതമാക്കുകയും ചെയ്തിരുന്നു. ചുരിദാര്‍ പല കഷണങ്ങളായി മുറിച്ച് അതുകൊണ്ട് മൃതദേഹം കൂട്ടിക്കെട്ടിയാണ് ചാക്കിനകത്താക്കിയത്.
ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചാലെ മരണകാരണം സംബന്ധിച്ചു കൂടുതല്‍ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി: എസ്. സുരേഷ്‌കുമാര്‍, പാമ്പാടി സിഐ: സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ്
സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ചരിത്രസ്മാരകങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: KTDC വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

Keywords: Kottayam, Dead Body, Women, Police, Complaint, Youth, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.