സ്വകാര്യ മേഖലയിലും ഖനനം: സര്‍ക്കാരിന് തിരിച്ചടി

 


കൊച്ചി:(www.kvartha.com 28.11.2014) സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കുന്നതിന് ഹൈക്കോടതിയുടെ അനുകൂല വിധി. അനുമതി തേടി സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 29 അപേക്ഷകള്‍ ആറുമാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കാനുള്ള 2013 ലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

ഖനനം കേന്ദ്രവിഷയമായതിനാല്‍ സ്വകാര്യമേഖലയെ മാറ്റിനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല. സ്വകാര്യ സംയുക്തമേഖലകളില്‍ ഖനനത്തിന് അനുമതി തേടി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഗണിക്കണമെന്നായിരുന്നു 2013 ലെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് . ഈ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും ബാബു മാത്യു പി. ജോസഫും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ അപ്പീല്‍ തള്ളിയത്.സംസ്ഥാന സര്‍ക്കാറിന് ഖനനനിയന്ത്രണ കാര്യത്തില്‍ പരിമിതമായ അധികാരങ്ങള്‍ മാത്രമാണുള്ളത്.

സ്വകാര്യ മേഖലയിലും ഖനനം: സര്‍ക്കാരിന് തിരിച്ചടി
FILE PHOTO
ഖനനം സ്വകാര്യ സംയുക്ത മേഖലകള്‍ക്ക് നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുകയും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ്. ഇക്കാര്യത്തിലുള്ള കേന്ദ്ര നയത്തിന് വിരുദ്ധമാണ് സംസ്ഥാനത്തിന്റെ നയമെന്നും കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് വിധി വന്ന് ഒന്നരവര്‍ഷത്തിന് ശേഷം സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ കാലതാമസം മാത്രം പരിഗണിച്ച് തള്ളാമെങ്കിലും അപേക്ഷയിലെ വസ്തുതകളും സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ സാധുതയുമെല്ലാം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, News, Kochi, Mining in private area 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia