ഇനി മുതല്‍ അട്ടപ്പാടിയില്‍ ഒരു കുഞ്ഞും മരിക്കരുത്: മന്ത്രി എ കെ ബാലന്‍

 


അഗളി: (www.kvartha.com 05.06.2016) ഇനി മുതല്‍ അട്ടപ്പാടിയില്‍ ഇനി ഒരു കുഞ്ഞും മരിക്കരുതെന്ന് പട്ടികജാതി/വര്‍ഗ മന്ത്രി എ കെ ബാലന്‍. അഗളി അഹാഡ്‌സില്‍ നടന്ന ജനകീയ മോണിറ്റിറിങ്കമ്മിറ്റി അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അട്ടപ്പാടിയില്‍ നടപ്പാക്കിയ കേന്ദ്ര-സംസ്ഥാനപദ്ധതികള്‍ സംബന്ധിച്ച് കൃത്യമായ വിവരമോ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്കോ കൃത്യമായി അവതരിപ്പിക്കാന്‍ മന്ത്രിക്ക് മുന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലുമായില്ല.

അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടിക്ക് ആവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്നും അത് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുമാത്രമായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇനി മുതല്‍ അട്ടപ്പാടിയില്‍ ഒരു കുഞ്ഞും മരിക്കരുത്: മന്ത്രി എ കെ ബാലന്‍

Keywords:  palakkad, Kerala, A.K Balan, Minister, LDF, Government, Pinarayi vijayan, Tribal Women, Attapadi, Minister AK Balan, Welfare Measures, Tribes people.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia