Minister | കണ്ണോത്ത് മല വാഹന അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍
Aug 26, 2023, 16:39 IST
മാനന്തവാടി: (www.kvartha.com) കണ്ണോത്ത് മല വാഹന അപകടത്തിന്റെ കാരണം വിശദമായി അന്വേഷിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. കണ്ണോത്ത് മല ദുരന്ത സ്ഥലത്ത് സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട നടപടികള്‍ വയനാട് മെഡികല്‍ കോളജില്‍ വിലയിരുത്തിയതിന് ശേഷമാണ് മന്ത്രി കണ്ണോത്ത് മലയിലെത്തിയത്.
റോഡിന്റെ നിര്‍മിതിയും പരിശോധിക്കും. ജില്ലാ കലക്ടറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. റോഡിന്റെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടനടി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. സുരക്ഷ വര്‍ധിപ്പിക്കാന്‍ ക്രാഷ് ഗാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ദൃക്‌സാക്ഷികളായവരില്‍ നിന്നും മന്ത്രി എകെ ശശീന്ദ്രന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
അപകടം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മന്ത്രി അഭിനന്ദിച്ചു. റോഡിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. വിശദമായി റിപോര്‍ട് ലഭിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു തേയില തോട്ടത്തിലെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ് അപകടത്തില്‍പെട്ടത്. 14 പേരാണ് ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
ഒആര്‍ കേളു എംഎല്‍എ, ജില്ലാ പൊലീസ് മേധാവി പദം സിങ്ങ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
റോഡിന്റെ നിര്‍മിതിയും പരിശോധിക്കും. ജില്ലാ കലക്ടറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. റോഡിന്റെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടനടി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. സുരക്ഷ വര്‍ധിപ്പിക്കാന്‍ ക്രാഷ് ഗാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ദൃക്‌സാക്ഷികളായവരില്‍ നിന്നും മന്ത്രി എകെ ശശീന്ദ്രന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
അപകടം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മന്ത്രി അഭിനന്ദിച്ചു. റോഡിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. വിശദമായി റിപോര്‍ട് ലഭിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
ഒആര്‍ കേളു എംഎല്‍എ, ജില്ലാ പൊലീസ് മേധാവി പദം സിങ്ങ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Keywords: Minister AK Saseendran on Kannothmala accidental death, Wayanad, News, Accident Place, Visit, Minister AK Saseendran, Kannothmala Accident, Compensation, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.