AK Saseendran | ഉത്സവങ്ങളില്‍ ആനകളെ എഴുന്നെളളിക്കുന്നതില് പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്
Apr 13, 2024, 22:09 IST
കണ്ണൂര്‍: (KVARTHA) ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതില്‍ പ്രായോഗികമായ സത്യവാങ്മൂലം തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവപരിപാടികള്‍ ആചാരപരമായി നടത്തുകയും ആനകളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യും. മലയോരമേഖലയില്‍ ഒന്നര വര്‍ഷമായി വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നുണ്ട്. ജനങ്ങള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. യു.ഡി.എഫ് എംപിമാര്‍ വന്യജീവി ആക്രമണത്തിനെതിരെ പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി പോലും സംസ്ഥാന സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി ഉത്സവ സ്ഥലങ്ങളില്‍ ആനകള്‍ ഇടയുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ആനപ്രേമികളുടെ വിവിധ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെകുറിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു പറഞ്ഞതിനാലാണ് സുപ്രീം കോടതിയില്‍ പെട്ടെന്ന് തന്നെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതിയില്‍ നിന്നും സര്‍ക്കാരിനെതിരെ പരാമര്ശങ്ങളുണ്ടാകാതിരിക്കാനാണ് ധൃതിപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇതിലെ നിബന്ധനകളില്‍ അപ്രായോഗികമായ നിര്‍ദേശങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആനകള്‍ തമ്മിലുള അകലം അന്‍പതുമീറ്റര്‍ അകലം വേണമെന്നാണ് അതിലൊന്ന്. ഒന്നോരണ്ടോ ആനകള്‍ ഉളള ഉത്സവ സ്ഥലങ്ങളില്‍ ഇതു നടപ്പാക്കാം. തൃശൂര്‍ പൂരം പോലെയുളള വലിയ പൂരങ്ങള്‍ക്ക് അന്‍പതു മീറ്റര്‍ അകലത്തില്‍ ആനകളെ നിര്‍ത്താന്‍ കഴിയില്ല. ഉത്സവങ്ങള്‍ പരമ്പരാഗതമായി നടത്താനുളള ജനങ്ങളുടെ ആവശ്യവും ഇതിനൊപ്പം നാട്ടാനകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുമുണ്ട്. ദേവസ്വംമന്ത്രിയും മറ്റു മന്ത്രിമാരും ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്സവം നടത്തുന്നവര്‍ക്കുളള പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ടുളള സത്യവാങ്മൂലമാണ് രണ്ടാമത് സമര്‍പ്പിച്ചിട്ടുളളത്. ജനങ്ങളുടെ ആവശ്യങ്ങളും വന്യമൃഗനിയമങ്ങളും തമ്മില്‍ വലിയ അകലമുണ്ട്. ഈ വൈരുധ്യങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രതിഷേധങ്ങള്‍ തെറ്റാണെന്ന നിലപാട് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പക്ഷെ അതിരുവിടാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി മലയോരമേഖലകളില്‍ അസാധാരണ സാഹചര്യങ്ങളാണ് നേരിടേണ്ടി വരുന്നത്. വന്യജീവി സംരക്ഷണ നിയമം കേന്ദ്രനിയമമാണ്. അതുകൊണ്ടു തന്നെ കാട്ടില്‍നിന്നും ഇറങ്ങിവരുന്ന മൃഗങ്ങളെ കൊല്ലാന്‍ നിരവധി ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും സംസ്ഥാനസര്‍ക്കാരിന് മാത്രം ഇക്കാര്യത്തില്‍ അനുമതി നല്കാന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Minister AK Saseendran says will submit new affidavit on raising elephants during festivals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.