AK Saseendran | രക്തസമ്മര്‍ദത്തില്‍ വ്യത്യാസം; മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
Dec 17, 2023, 08:48 IST
പത്തനംതിട്ട: (KVARTHA) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മാറ്റിയതെന്നാണ് വിവരം. രക്തസമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ശനിയാഴ്ച (16.12.2023) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലായിരുന്നു മന്ത്രിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. നവ കേരള സദസിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു മന്ത്രി. ഇതിനിടെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കാണുകയായിരുന്നു.
കഴിഞ്ഞ ദിവസം നവ കേരള സദസിനിടെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നവ കേരള സദസിന്റെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.