Minister | സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്
Sep 15, 2022, 20:45 IST
തിരുവനന്തപുരം: (www.kvartha.com) പട്ടികജാതി-പട്ടികവര്‍ഗ മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്. തിരുവനന്തപുരത്ത് നടന്ന പട്ടികവര്‍ഗ സംസ്ഥാന തല ഉപദേശക സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായി എസ് സി -എസ് ടി വികസന കോര്പറേഷന് ഈ മേഖലകളില്‍ ഇടപെട്ട് സ്വയം സഹായ സംഘങ്ങള്‍ക്ക് ജാമ്യരഹിതവും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലുമുള്ള വായ്പകള്‍ നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച പദ്ധതി കോര്പറേഷന് അടിയന്തിരമായി സമര്‍പിക്കണം.
ആദിവാസി ജനതയുടെ ഭൂമി പ്രശ്നങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ പരിഹരിക്കണം. ഇതിനായി റവന്യു - വനം വകുപ്പുകളുമായി ചേര്‍ന്നുള്ള യോഗം ഉടനെ വിളിക്കാനും യോഗത്തില്‍ തീരുമാനമായി. പട്ടികവര്‍ഗ ജനതയെ പൊതു സമൂഹത്തോടൊപ്പം ചേര്‍ത്ത് നയിക്കാന്‍ ഉപദേശക സമിതിയുടെ പ്രത്യേക ഇടപെടല്‍ വേണമെന്നും മന്ത്രി പറഞ്ഞു.
അഡിഷനല്‍ ചീഫ് സെക്രടറി ഡോ.എ ജയതിലക്, സ്പെഷ്യല്‍ സെക്രടറി എന്‍ പ്രശാന്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു, എസ് ടി ഡയറക്ടര്‍ അനുപമ ടി വി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Minister K Radhakrishnan says that steps will be taken to avoid private moneylenders, Thiruvananthapuram, News, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.