MB Rajesh Says | മോദി കാണുന്നത് വേദനിക്കുന്ന സമ്പന്നന്റെ കണ്ണുനീര്‍മാത്രമാണെന്ന് മന്ത്രി എം ബി രാജേഷ്

 


കണ്ണൂര്‍: (www.kvartha.com) നിയമവാഴ്ച്ചയും നീതിന്യായവ്യവസ്ഥയും ദുര്‍ബലപ്പെടുമ്പോള്‍ രാജ്യം ദുര്‍ബലപ്പെടുമെന്ന് മന്ത്രി എം ബി രാജേഷ്. ലോയോഴ്സ് യൂനിയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ഭരണഘടനയ്ക്കെതിരാണ്. ഭരണഘടന ഹിന്ദുവിരുദ്ധവും അഭാരതീയവുമാണെന്ന് പറഞ്ഞാണ് ആര്‍എസ്എസ് എതിര്‍ക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിയോജിക്കുന്നവരെ കേന്ദ്രസര്‍കാര്‍ ജയിലില്‍ അടയ്ക്കുകയാണ്. ഹിന്ദു രാഷ്ട്രനിര്‍മിതിക്കായി ഭരണാധികാരം കേന്ദ്രസര്‍കാര്‍ ദുരുപയോഗം ചെയ്യുകയാണ്. വേദനിക്കുന്ന സമ്പന്നന്റെ കണ്ണുനീര്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാണുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

MB Rajesh Says | മോദി കാണുന്നത് വേദനിക്കുന്ന സമ്പന്നന്റെ കണ്ണുനീര്‍മാത്രമാണെന്ന് മന്ത്രി എം ബി രാജേഷ്

ലോയോഴ്സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി ശശി അധ്യക്ഷനായി. നേതാക്കളായ ബി പി ശശീന്ദ്രന്‍, സി പി പ്രമോദ്, വിനോദ് കുമാര്‍ ചംബ്ളോന്‍, കെ വിജയകുമാര്‍, കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഹൈകോടതി ജഡ്ജ് ഡോ. കൗസര്‍ എടപ്പകത്ത് പ്രഭാഷണം നടത്തി.

Keywords: Kannur, News, Kerala, Inauguration, Minister, Central Government, Prime Minister, Minister MB Rajesh about Central Government and Prime Minister.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia