Inauguration | ഏഴിലം ടൂറിസം വൈവിധ്യ വല്‍കരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

 


കണ്ണൂര്‍: (KVARTHA) മലബാര്‍ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഏഴോം സര്‍വീസ് സഹകരണ ബാങ്ക്, വെയ്ക് പ്രവാസി സംഘടനയുടെ സംയുക്ത സംരംഭമായ ഏഴിലം ടൂറിസം പദ്ധതിയുടെ കീഴില്‍ ജില്ലയിലെ സുപ്രധാന നദികളിലൊന്നായ പഴയങ്ങാടി കുപ്പം പുഴയുടെ തീരത്ത് നടപ്പാക്കുന്ന ടൂറിസം വൈവിധ്യ വല്‍കരണ പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ പത്തിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Inauguration | ഏഴിലം ടൂറിസം വൈവിധ്യ വല്‍കരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

രാവിലെ 10.30 ന് ഏഴോം ബോട് കടവ് പരിസരത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത് പ്രസിഡന്റ് ഉള്‍പെടെ ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. അഞ്ച് കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. വാര്‍ത്താ സമ്മേളനത്തിന്‍ ഒവി നാരായണന്‍, വിഎം ഗോപിനാഥന്‍, എംകെ സുകുമാരന്‍, വി വിദ്യാധരന്‍, ഇ വേണു എന്നിവര്‍ പങ്കെടുത്തു.

Keywords:  Minister Muhammad Riaz will inaugurate the Ezhilam Tourism Diversification Project, Kannur, News, Minister, Muhammad Riaz, Inauguration, Project, Tourism, Press Meet, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia