Minister | ഭാര്യ വീണ ഉള്‍പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്
Aug 24, 2023, 16:38 IST
കൊച്ചി: (www.kvartha.com) ഭാര്യ ടി വീണ ഉള്‍പെട്ട വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേക്കിറങ്ങിയ മന്ത്രിക്കു മുന്നിലേക്ക് മൈകുകളുമായി മാധ്യമപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോഴാണ് ഓണാശംസ നേര്‍ന്ന് മന്ത്രി വാഹനത്തില്‍ കയറി പോയത്.
'എല്ലാവര്ക്കും ഓണാശംസകള്‍, ഓണാശംസകള്‍..' എന്നു പറഞ്ഞ് കൂടുതല്‍ പ്രതികരണത്തിനു നില്‍ക്കാതെ അദ്ദേഹം വാഹനത്തിന് അടുത്തേക്കു പോവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി പിന്നാലെ കൂടിയെങ്കിലും 'ഹാപ്പി ഓണം' പറഞ്ഞ് വാഹനത്തില്‍ കയറി.
നേരത്തെ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തനിക്ക് അനങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞിരുന്നു. എനിക്ക് മുന്നോട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ നടന്നാല്‍ മന്ത്രി മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തു എന്ന് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. മിണ്ടാതിരുന്നാല്‍, ഉത്തരം മുട്ടി എന്ന് പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ചിരിച്ചാല്‍, പരിഹസിച്ച ഭീകരന് എന്നു പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ഇനി തിരിഞ്ഞു നടന്നാല്‍, ഒളിച്ചോടി എന്നു പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ഞാനും ഒരു മനുഷ്യനാണ്. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ തന്നെ പറയൂ എന്നുമായിരുന്നു മന്ത്രി അന്ന് പറഞ്ഞത്.
'ചിലര്‍ക്ക് എല്‍ഡിഎഫ് സര്‍കാരിനെ ജനങ്ങള്‍ വീണ്ടും അധികാരത്തില്‍ എത്തിച്ചത് ദഹിക്കാത്ത പ്രശ്നമുണ്ട്. അതിന്റെ ഒരു പ്രയാസം ഉണ്ട്. അതില്‍ ഒന്നും ചെയ്യാനില്ല. അതിനുള്ള മരുന്ന് ഉണ്ടെന്നും തോന്നുന്നില്ല. നിങ്ങള്‍ക്കല്ല, വേറെ ചിലര്‍ക്കാണ് ആ പ്രയാസം. നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തത് ഒരു തെറ്റാണോ? കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫ് സര്കാരിനു തുടര്‍ ഭരണം ഉണ്ടായതില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍, ആ ഉറക്കം കിട്ടാന്‍ മരുന്നു കഴിക്കുകയോ എന്തെങ്കിലും വ്യായാമം ചെയ്യുകയോ ചെയ്യുക എന്നതല്ലാതെ അതിന് ഇങ്ങനെ പിന്നാലെ നടന്നതുകൊണ്ടു കാര്യമുണ്ടോ' എന്നും മന്ത്രി പറഞ്ഞിരുന്നു.

Keywords: Minister Muhammad Riaz wishes journalists who asked about the controversies involving his wife Veena, Kochi, News, Politics, Minister Muhammad Riaz, Media, Trending, Onam Wishes, Controversy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.