കുതിരാന്‍ തുരങ്കം; ഒരു ടണല്‍ ഓഗസ്റ്റില്‍ തന്നെ തുറക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി
Jul 27, 2021, 22:29 IST
തൃശൂർ: (www.kvartha.com 27.07.2021) കുതിരാനിലെ ഒരു ടണല്‍ ഓഗസ്റ്റില്‍ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മാണ പ്രവൃത്തികൾ വിലയിരുത്താനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍ തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ യോഗത്തിൽ അറിയിച്ചു. ജോലികള്‍ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. 29 ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ സെർടിഫികെറ്റ് ലഭ്യമാകണം.
സുരക്ഷാ സെർടിഫികെറ്റ് ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായും തൃശൂര്‍, പാലക്കാട് ജില്ലകളിലെ മറ്റ് മന്ത്രിമാരുമായും ചര്‍ച നടത്തും. തുടര്‍ന്ന് ഓഗസ്റ്റില്‍ തന്നെ തുരങ്കത്തിന്‍റെ ഒരു ടണല്‍ തുറക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ശാനവാസ്, പൊതുമരാമത്ത് വകുപ്പ് സെക്രടറി ആനന്ദ് സിങ്, ദേശീയപാതാ അതോറിറ്റി പ്രതിനിധികള്‍, നിര്‍മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, Thrissur, Road, Minister, Top-Headlines, Statement, Mohammed Riyas, Minister of Public Works said Kuthiran tunnel could be opened in August.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.