Death Toll | 'ഈ വിവരം പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമല്ല'; സംസ്ഥാനത്ത് റോഡിലെ കുഴിയില്‍ വീണ് എത്രപേര്‍ മരിച്ചെന്ന് തനിക്കറിയില്ലെന്ന് മന്ത്രി റിയാസ്
Sep 19, 2022, 13:59 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് റോഡിലെ കുഴിയില്‍ വീണ് എത്രപേര്‍ മരിച്ചെന്ന വിവരം തനിക്കറിയില്ലെന്ന് രേഖാമൂലം മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരണമടഞ്ഞെന്നും എത്ര യാത്രക്കാര്‍ക്ക് പരുക്ക് പറ്റിയെന്നും ഉള്ള വിവരം പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമല്ലെന്ന് മന്ത്രി വ്യക്തമാക്കി.
റോഡിലെ കുഴികളില്‍ വീണ് അപകടം സംഭവിച്ചവര്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍നിന്ന് നഷ്ടപരിഹാരം കൊടുക്കാന്‍ വ്യവസ്ഥകളില്ലെന്നും ദേശീയപാത എന്‍എച്-183, എന്‍എച്-183എ, എന്‍എച്-966ബി, എന്‍എച്-766, എന്‍എച്-185 എന്നിവയുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.
2016-22 കാലയളവില്‍ റോഡിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരണമടഞ്ഞു, എത്ര യാത്രക്കാര്‍ക്ക് പരുക്കുപറ്റി എന്ന് ഓഗസ്റ്റ് 30ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് മന്ത്രി റിയാസിനോട് സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.