Mohammed Riyas | പുതുപ്പളളി തിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് ദുര്‍ബലമാകുമെന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Sep 9, 2023, 18:40 IST
കണ്ണൂര്‍: (www.kvartha.com) പുതുപ്പളളി തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചു പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. യുഡിഎഫ് ലോകം കീഴടക്കിയ സംഭവം പോലെ ബോധപൂര്‍വം വാര്‍ത്തായാക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പറശിനിടക്കവില് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടുകൂടി എല്ലാ തിരഞ്ഞെടുപ്പും കഴിഞ്ഞുവെന്ന രീതിയിലാണ് പ്രചാരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റു യുഡിഎഫ് നേടിയപ്പോള്‍ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ മന്ത്രിസ്ഥാനത്തിന് ആരൊക്കെ വേണമെന്നൊക്കെ ചര്‍ച്ച തുടങ്ങിയിരുന്നു. എന്നാല്‍ ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രത്തിലില്ലാത്ത തുടര്‍ ഭരണം നല്‍കുകയായിരുന്നു. പുതുപ്പളളി തിരഞ്ഞെടുപ്പോടെ എല്ഡിഎഫാകെ ദുര്ബലായെന്നു ചിത്രീകരിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതു ഒരു കണക്കിന് നല്ലതാണ്. യുഡിഎഫിന് അഹങ്കാരം വര്‍ധിക്കും. യുഡിഎഫില്‍ വലിയ ആശയകുഴപ്പങ്ങളുണ്ടാക്കും.
ഞങ്ങള്‍ ജനവിധി മാനിച്ചു പോകുന്ന പാര്‍ടിയാണ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു. അന്നും ആരും അതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ല. പക്ഷെ ജനങ്ങള്‍ പ്രതികരിച്ചു. അവര്‍ ബാലറ്റിലൂടെ എല്‍ഡിഎഫിനെ തന്നെ വീണ്ടും അധികാരത്തിലേറ്റി. പുതുപ്പളളി തിരഞ്ഞെടുപ്പ് പാര്‍ടി സംസ്ഥാന സെക്രടറിയേറ്റു ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ടി സംസ്ഥാന സെക്രടറി എം വി ഗോവിന്ദന് ഇക്കാര്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പാര്‍ടി സംസ്ഥാന സെക്രടറി പറഞ്ഞാല്‍ മറ്റുളളവര്‍ ഇക്കാര്യത്തില്‍ പറയുന്ന രീതി ഞങ്ങളുടെ പാര്‍ടിക്കില്ലെന്നും റിയാസ് പറഞ്ഞു.

Keywords: LDF, UDF, Election, Minister, PA Mohammed Riyas, Puthuppally election, Malayalam News, Kerala News, Kannur News, Politics, Political News, Minister PA Mohammed Riyas reacts to Puthuppally election defeat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.