R Bindu | ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ പോളിടെക്നികുകള് നവീകരിക്കുമെന്ന് മന്ത്രി ആര് ബിന്ദു
Jul 15, 2023, 20:15 IST
ആലക്കോട്: (www.kvartha.com) ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോടിക്സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്നികുകളെ നവീകരിക്കാനുള്ള പദ്ധതികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധീരമായി ഏറ്റെടുക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.
ജില്ലയിലെ മലയോര മേഖലയില്‍ ആരംഭിച്ച ആദ്യത്തെ സര്‍കാര്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നടുവില്‍ ഗവ. പോളിടെക്നിനിക് കോളജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
യുവ മസ്തിഷ്കങ്ങളില്‍ രൂപം കൊള്ളുന്ന പുത്തന്‍ ആശയങ്ങള്‍ക്ക് ചിറകുകള് നല്കി വൈജ്ഞാനിക ആകാശത്തേക്ക് പറത്തി വിടാനുതകുന്ന ഭൗതിക, അകാഡമിക സാഹചര്യങ്ങള്‍ ഒരുക്കണമെന്ന ആഗ്രഹമാണ് സര്‍കാറിനെ നയിക്കുന്നത്. അതിനായി മികച്ച വര്‍ക് ഷോപുകളും ലാബുകളും പോളിടെക് നികുകള്ക്ക് നല്കി വരികയാണ്. നൂതനമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യങ് ഇന്നവേറ്റര്‍ പ്രോഗ്രാം എന്ന പേരില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ നല്കുന്ന പദ്ധതികള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യസ മേഖലയില്‍ അവികസിതമായ സ്ഥിതി നിലനില്‍ക്കുന്ന പ്രദേശങ്ങളായ കണ്ണൂര്‍, കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നടുവില്‍ പോളിടെക്നിക് സാക്ഷാത് കരിക്കുന്നതില്‍ മുഖ്യമന്ത്രിയുള്പെടെയുള്ളവരുടെ സഹായം വളരെ വലുതാണെന്നും കക്ഷിരാഷ്ട്രീയമെന്യേ എല്ലാവരും ഇക്കാര്യത്തില്‍ ഒത്ത് ചേര്‍ന്നുവെന്നും എം എല്‍ എ പറഞ്ഞു. പോളിടെക്നിക് കോളജിന് സ്ഥലം വിട്ടുനല്‍കിയ ടി പി ഭാര്‍ഗവി അമ്മയെ ചടങ്ങില്‍ ആദരിച്ചു.

Keywords: Minister R Bindu says polytechnics in state will be upgraded using possibilities of artificial intelligence, Kannur, News, Education, Project, Students, Inauguration, Minister R Bindu, Polytechnics, Artificial, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.